എൻഡിഎ മുന്നണി പ്രവേശനം ലക്ഷ്യം വെച്ചുള്ള ചർച്ചകളിൽ നിന്നും കേരള ജനപക്ഷം പിന്നോട്ടു പോവുകയാണെന്നസൂചനകളാണ് പാർട്ടി ചെയർമാൻ പി സി ജോർജ് നൽകുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് പിസി ജോർജിന്‍റെ നിലവിലെ നിലപാടു മാറ്റത്തിന് പിന്നിൽ. നിലവിൽ ഒരു മുന്നണിയിലേക്കു പോകേണ്ടതില്ല എന്നതാണ് സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം. ഇരുപത് മണ്ഡലങ്ങളിലും ജില്ലാകമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മുന്നണി ഭേദമന്യേ സ്ഥാനാർഥികൾക്ക് പിന്തുണ നൽകും. പത്തനംതിട്ടയിൽ വിശ്വാസ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവർക്ക് വോട്ട് ചെയ്യണമെന്നും, മറ്റ് 19 മണ്ഡലങ്ങളിലും പിന്തുണക്കുന്ന സ്ഥാനാർത്ഥികളുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കുമെന്നും പിസി ജോർജ് പറഞ്ഞു.
കേരള ജനപക്ഷം ഒരു മുന്നണിയിലേക്കുമില്ല: പി സി ജോർജ് - കോട്ടയം
എൻഡിഎ മുന്നണി പ്രവേശനം ലക്ഷ്യം വെച്ചുള്ള ചർച്ചകളിൽ നിന്നും കേരള ജനപക്ഷം പിന്നോട്ടു പോവുകയാണെന്ന സൂചനകളാണ് പാർട്ടി ചെയർമാൻ പി സി ജോർജ് നൽകുന്നത്.
കേരള ജനപക്ഷം ഒരു മുന്നണിയിലേക്കുമില്ല: പി സി ജോർജ്
പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിസി ജോർജ് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ബിജെപി ഉൾപ്പെട്ട എൻഡിഎയിലേക്കുള്ള പ്രവേശനത്തിൽ പാർട്ടിക്കുള്ളിലെ പ്രവർത്തകർക്ക് വിയോജിപ്പുണ്ടെന്നും അത് ഉൾക്കൊള്ളുമെന്നും പിസി ജോർജ്കോട്ടയത്ത് വ്യക്തമാക്കിയിരുന്നു. അടിക്കടിയുള്ള പിസി ജോർജിന്‍റെ നിലപാടുമാറ്റം പ്രവർത്തകർക്കിടയിലും ആശങ്കപരത്തിയിരിക്കുകയാണ്.