കോട്ടയം: ജില്ലയിൽ ഇന്ന് കൊവിഡ് വാക്‌സിനേഷനില്ല. വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതാണ് കുത്തിവെയ്‌പ്പ് മുടങ്ങാൻ കാരണം. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എം.അഞ്ജന അറിയിച്ചു.
കോട്ടയത്ത് ഇന്ന് കൊവിഡ് വാക്‌സിനേഷനില്ല - കോട്ടയം കൊവിഡ്
വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതാണ് കുത്തിവെയ്‌പ്പ് മുടങ്ങാൻ കാരണം.
കോട്ടയത്ത് ഇന്ന് കൊവിഡ് വാക്‌സിനേഷനില്ല
Also Read:കോട്ടയത്ത് കൊവിഡ് ബാധിതർക്കായി ഓക്സിജൻ പാർലർ ; സംസ്ഥാനത്ത് ആദ്യം
ഇന്നലെ മാത്രം കോട്ടയം ജില്ലയിൽ 2917 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 2903 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 27.03 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 14211 പേരാണ് നിലവിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.