കേരളം

kerala

ETV Bharat / state

കോട്ടയം ജില്ലയിൽ നാളെ വാക്സിനേഷന്‍ ഇല്ല - No vaccination

വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കുമെന്ന് ജില്ല കലക്ടര്‍.

കോട്ടയം  കൊവിഡ് വാക്സിൻ  കൊവീഷീൽഡ്  No vaccination  Kottayam district
കോട്ടയം ജില്ലയിൽ നാളെ വാക്സിനേഷന്‍ ഇല്ല

By

Published : May 3, 2021, 9:20 PM IST

കോട്ടയം:ജില്ലയില്‍ നാളെ (മെയ് 4) കൊവിഡ് വാക്‌സിനേഷന്‍ ഇല്ല. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. തിങ്കളാഴ്ച 35 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടന്നു. ഓരോ കേന്ദ്രത്തിലും 100 ഡോസ് മാത്രമാണ് നല്‍കിയത്. ഇതില്‍ 80 എണ്ണം രണ്ടാം ഡോസ് സ്വീകരിക്കേണ്ടവർക്കായി നീക്കിവച്ചിരുന്നു. എല്ലാ കേന്ദ്രങ്ങളിലും കൊവിഷീല്‍ഡാണ് നല്‍കിയത്.

ഓൺലൈനില്‍ ബുക്ക് ചെയ്തവരും കുത്തിവയ്പ്പ് എടുക്കാന്‍ എത്തുന്നതിന് എസ്.എം.എസ് ലഭിച്ചവരും മാത്രം വാക്സിനേഷൻ കേന്ദ്രങ്ങളില്‍ എത്തിയാല്‍ മതിയെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് വാക്സിനേഷൻ.

ABOUT THE AUTHOR

...view details