കേരളം

kerala

ETV Bharat / state

വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം - വാക്‌സിൻ

ആദ്യ ഘട്ടത്തില്‍ കോട്ടയം മുനിസിപ്പാലിറ്റിയില്‍ നടപ്പാക്കും.

New arrangement in Kottayam district to avoid congestion at vaccination centers  വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം  വാക്സിനേഷന്‍ കേന്ദ്രം  vaccination center  കോട്ടയം മുനിസിപ്പാലിറ്റി  വാക്‌സിൻ  കൊവിഡ് വാക്സിനേഷന്‍
വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം

By

Published : Jun 6, 2021, 8:09 PM IST

കോട്ടയം: കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു ദിവസം കോട്ടയം ബേക്കര്‍ സ്കൂളിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കിയ സംവിധാനം ആദ്യ ഘട്ടമെന്ന നിലയിൽ കോട്ടയം മുനിസിപ്പാലിറ്റിയിലും തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്‌ടര്‍ എം. അഞ്ജന അറിയിച്ചു.

www.cowin.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രണ്ടു മണിക്കൂര്‍ അല്ലെങ്കില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടൈം സ്ലോട്ടാണ് ഇപ്പോള്‍ പോര്‍ട്ടലില്‍ നിന്ന് അനുവദിക്കാറുള്ളത്. 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് covid19.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്നതും രണ്ടു മണിക്കൂര്‍ ടൈം സ്ലോട്ടാണ്. ഇത്തരം വിവിധ സ്ലോട്ടുകളില്‍ ബുക്കിംഗ് ലഭിച്ചവരെല്ലാം ഒരേ സമയം എത്തുന്നത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കിന് ഇടയാക്കുന്നുണ്ട്. ഇതിനു പകരം എത്തേണ്ട കൃത്യ സമയവും ടോക്കണ്‍ നമ്പരും ഓരോരുത്തര്‍ക്കും എസ്എംഎസ് മുഖേന നല്‍കുന്നതാണ് പുതിയ ക്രമീകരണം.

www.cowin.gov.inലും covid19.kerala.gov.inലും ബുക്കിങ് നടത്തുമ്പോള്‍ ആദ്യം വാക്സിനേഷൻ കേന്ദ്രവും ടൈം സ്ലോട്ടും അനുവദിക്കപ്പെട്ടതായുള്ള എസ്എംഎസ് സന്ദേശം ലഭിക്കും. ഇതിനു പിന്നാലെയാണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തേണ്ട സമയവും ടോക്കണ്‍ നമ്പരും ഉള്‍പ്പെടുന്ന എസ്എംഎസ് അതത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നു തന്നെ ലഭിക്കുക. ഇങ്ങനെ ബുക്കിങ് സമയത്ത് തെരഞ്ഞെടുത്ത വാക്സിനേഷന്‍ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന എസ്എംഎസിലെ സമയം കൃത്യമായി പാലിച്ചാണ് വാക്‌സിൻ സ്വീകരിക്കാന്‍ എത്തേണ്ടത്.

Also Read: സംസ്ഥാനത്ത് 14,672 പേര്‍ക്ക് കൊവിഡ്; 21,429 പേര്‍ക്ക് രോഗമുക്തി

പോര്‍ട്ടലില്‍ ബുക്ക് ചെയ്തവരുടെ പട്ടിക അടിസ്ഥാനമാക്കി ജില്ലാതല വാക്സിനേഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും പ്രത്യേക ആപ്ലിക്കേഷന്‍ മുഖേനയാണ് ഓരോരുത്തര്‍ക്കും സമയം അനുവദിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടലില്‍ പ്രാദേശികമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.

ബേക്കര്‍ സ്കൂളിനു പുറമെ കോട്ടയം എം.ഡി സെമിനാരി സ്കൂളിലെ വാക്സിനേഷന്‍ കേന്ദ്രത്തിലും ഏതാനും ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനു ശേഷമാകും മറ്റു കേന്ദ്രങ്ങളില്‍ നടപ്പാക്കുക.

ABOUT THE AUTHOR

...view details