കോട്ടയം: വൈക്കം തലയാഴത്ത് അയൽവാസിയുടെ വെടിയേറ്റ വളർത്തു പൂച്ച ചത്തു. ചൊവ്വാഴ്ച രാത്രിയാണ് പൂച്ച ചത്തത്. വെടിവയ്പ്പിൽ കരളിൽ മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു. ഇതിനെ തുടർന്നായിരുന്നു ചത്തത്.
ഞായറാഴ്ചയായിരുന്നു സംഭവം. തലയാഴം സ്വദേശികളായ പാരണത്ര വീട്ടിൽ രാജുവും സുജാതയും വളർത്തുന്ന എട്ടുമാസം പ്രായമുള്ള ചിന്നുക്കുട്ടി എന്ന വളർത്തു പൂച്ചയ്‌ക്കാണ് വെടിയേറ്റത്. തൻ്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് അയൽവാസി രമേശൻ പൂച്ചയെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ദമ്പതികളും പോലീസിൽ പരാതി നൽകിയിരുന്നു.