കോട്ടയം: സുഹൃത്തുമായുള്ള ബന്ധം നിലനിർത്താൻ വേണ്ടി നവജാത ശിശുവിനെ തട്ടിയെടുത്തതാണെന്ന് പ്രതി നീതു വ്യക്തമാക്കിയതായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ. കളമശ്ശേരി സ്വദേശിയായ ഇബ്രാഹിം ബാദുഷയിലുള്ള ബന്ധത്തിൽ ഗർഭിണിയാണെന്ന് അറിയിച്ചു. ഇതിനിടെ രണ്ട് മാസത്തിന് ശേഷം ഗർഭം അലസിയെങ്കിലും ഇക്കാര്യം ബാദുഷയെ അറിയിച്ചിരുന്നില്ല.
ഇതിനിടെ ഇയാൾ വിവാഹിതനാകുവാൻ തീരുമാനിച്ചതോടെ ഫെബ്രുവരി മാസത്തിന് മുമ്പ് ഒരു കുഞ്ഞിനെ വേണമെന്ന ലക്ഷ്യത്തിലാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് കുട്ടിയെ തട്ടിയെടുത്തത് എന്നും അവര്‍ വ്യക്താമാക്കി. ബാദുഷയെ നീതു പരിചയപ്പെട്ടത് ടിക്ക് ടോക്ക് വഴിയെന്നും പൊലീസ് പറഞ്ഞു.