കോട്ടയം:മന്ത്രി എ.കെ. ശശീന്ദ്രന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. മന്ത്രിക്കെതിരെയുളള ആരോപണങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്‌തതായും വോട്ടിനിട്ട് തള്ളിയതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ മന്ത്രി മുഖ്യപ്രതിയല്ലെന്നും എൻസിപിയുടെ കൊല്ലത്തെ പാർട്ടി ഘടകത്തിലുണ്ടായ പ്രശ്‌നം പരിഹരിക്കണമെന്നാണ് മന്ത്രി ഫോണിലൂടെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രൻ തെറ്റുകാരനാണെന്ന് പാർട്ടി കരുതുന്നില്ലെന്നും പി.സി. ചാക്കോ വ്യക്തമാക്കി.