കോട്ടയം:ജില്ലയിലെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന സംസ്ഥാന സർക്കാരിന്‍റെ നവകേരള സദസിന് കോട്ടയം ജില്ലയിൽ ചൊവ്വാഴ്‌ച തുടക്കമായി. മുണ്ടക്കയം, പൊൻകുന്നം, പാലാ എന്നിവിടങ്ങിളിലാണ് ആദ്യ ദിനത്തിൽ നവകേരസദസ് നടന്നത്. എല്ലായിടത്തും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിന്‍റെ ഭാഗമായ മുണ്ടക്കയത്താണ് ജില്ലയിലെ ആദ്യ നവകേരള സദസ് നടന്നത്. കേന്ദ്ര ഗവൺമെന്‍റ് കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും
വികസനത്തിന് തടസം നില്‍ക്കുകയാണെന്നും നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് ഒപ്പം പ്രതിപക്ഷവും കൂട്ട് നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇത്തരം ജനദ്രോഹപരമായ കാര്യങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കാനാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണിത്. നാടിന്‍റെ വികസനം തടയരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരിപാടിയാണിത്.