കോട്ടയം :പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി കോട്ടയം ഡി സിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. പ്രതിപക്ഷ നേതാവ് ജില്ലയില്‍ വരുന്നതും പോകുന്നതും അറിയിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പദവിയുടെ രാഷ്ട്രീയ മഹത്വം ഉയർത്തിപ്പിടിക്കാനാണ് കഴിഞ്ഞദിവസം യു ഡി എഫിന്‍റെ കെ റെയിൽ വിരുദ്ധ പ്രതിഷേധ വേദിയില്‍ എത്താതിരുന്നത്.
ചടങ്ങില്‍ പങ്കെടുക്കാത്തതിന് കൃത്യമായ കാരണം ഉണ്ട് . അത് പാർട്ടി വേദികളില്‍ പറയും. ഫ്ലക്‌സില്‍ തന്‍റെ പടം വരാതിരുന്നത് കാരണമല്ല പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. പത്രത്തിൽ പടം വരുന്നതോ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നതോ കണ്ട് കുളിരുകോരുന്ന പാരമ്പര്യമല്ല തൻ്റേത്.