കോട്ടയം: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് ജില്ലയിൽ പൂര്‍ണം. പ്രധാന കേന്ദ്രങ്ങളില്‍ കച്ചവടസ്ഥാപനങ്ങൾ തുറന്നില്ല. പണിമുടക്കിൽ റോഡ് ഗതാഗതം പൂർണമായും സ്‌തംഭിച്ചു. സ്വകാര്യബസുകളും ഓട്ടോ-ടാക്‌സി വാഹനങ്ങളും ജില്ലയിൽ സർവീസ് നടത്തിയില്ല.
ദേശീയ പണിമുടക്ക്; കോട്ടയത്ത് കനത്ത പൊലീസ് സുരക്ഷ
പണിമുടക്കിൽ ഗതാഗതം പൂർണമായും സ്‌തംഭിച്ചു.
കോട്ടയത്ത് ദേശീയ പണിമുടക്ക് പൂര്‍ണം
എന്നാല്‍ ട്രെയിൻ ഗതാഗതത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. കോട്ടയം വഴിയുള്ള ട്രെയിനുകൾ എല്ലാം സർവീസ് നടത്തി. പണിമുടക്കിനൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളും തുടരുന്ന സാഹചര്യത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.