കേരളം

kerala

ETV Bharat / state

കോട്ടയത്ത് വായനാ മാസാചരണത്തിന് തുടക്കം - P N Panikkar

വായനയുടെ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വായനാ ദിനാചരണത്തിന്‍റെയും ദേശീയ വായനാ മഹോത്സവത്തിന്‍റെയും ജില്ലാതല ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ എം. അഞ്ജന പറഞ്ഞു.

കോട്ടയത്ത് വായനാ മാസാചരണത്തിന് തുടക്കം  ജില്ലാ കലക്ടര്‍ എം. അഞ്ജന  National reading day  National reading day district level inauguration at kottayam  എം. അഞ്ജന  M Anjana  പി.എന്‍. പണിക്കര്‍  P N Panikkar  വായനാ മിഷന്‍
കോട്ടയത്ത് വായനാ മാസാചരണത്തിന് തുടക്കം

By

Published : Jun 19, 2021, 4:00 PM IST

കോട്ടയം: ഭാവനയുടെയും അറിവിന്‍റെയും വിപുലമായ ലോകം തുറന്ന് നല്‍കുന്ന വായനയുടെ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ എം. അഞ്ജന. വായനാ ദിനാചരണത്തിന്‍റെയും ദേശീയ വായനാ മഹോത്സവത്തിന്‍റെയും ജില്ലാതല ഉത്ഘാടനം നിര്‍വഹിക്കുകയായിരുന്നു കലക്ടര്‍.

പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള വിശാലമായ ലോകത്തിലേക്കാണ് വായന നമ്മെ നയിക്കുന്നത്. വായനയുടെ മാധ്യമം ഏതായിരുന്നാലും വായിച്ചറിയുന്നതെല്ലാം ജീവിതത്തില്‍ മുതല്‍ക്കൂട്ടാണെന്ന ബോധ്യം വിദ്യാര്‍ഥികള്‍ക്കുണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു.

ALSO READ:കെ സുധാകരന് മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നതായി ഇ.പി ജയരാജന്‍

ജില്ലയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്ത ഓണ്‍ലൈന്‍ ചടങ്ങില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് കലക്ടര്‍ മറുപടി നല്‍കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ് ചടങ്ങിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ALSO READ:മഞ്ചേശ്വരം കോഴക്കേസ് ; സുന്ദരയെ ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിച്ച് തെളിവെടുത്തു

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പി.ജി.എം നായര്‍ കാരിക്കോട് പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ദേശീയ വായനാ മിഷന്‍ പ്രതിനിധി എം. ആദര്‍ശ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details