കോട്ടയം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടര്‍ ആയി നിയമിച്ചതില്‍ പ്രതിഷേധം. കേരള മുസ്ലീം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധത്തില്‍ എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകൾ സംയുക്തമായി കലക്‌ട്രേറ്റ് മാർച്ച് നടത്തി. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം: കോട്ടയത്ത് മുസ്ലീം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് മാര്‍ച്ച് - കേരള മുസ്ലീം ജമാഅത്ത് കോട്ടയം കലക്‌ട്രേറ്റ് മാര്‍ച്ച്
ശ്രീറാം വെങ്കിട്ടരാമനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകൾ കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്ന് സംയുക്തമായാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്
![ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം: കോട്ടയത്ത് മുസ്ലീം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് മാര്‍ച്ച് sreeram venkataraman kerala muslim jamaat kerala muslim jamaat protest kerala muslim jamaat kottayam collectorate march കേരള മുസ്ലീം ജമാഅത്ത് പ്രതിഷേധം കേരള മുസ്ലീം ജമാഅത്ത് കോട്ടയം കലക്‌ട്രേറ്റ് മാര്‍ച്ച് ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15968862-73-15968862-1659182771584.jpg)
കേസിൽ ഒന്നാം പ്രതിയായി കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട കളങ്കിതനായ വ്യക്തിയെ ജില്ല മജിസ്‌ട്രേറ്റിന്‍റെ പദവിയിലുള്ള കലക്‌ടർ ആക്കി നിയമിച്ചത് കെ.എം ബഷീറിന്‍റെ കുടുംബത്തോടും ജനാധിപത്യ വിശ്വാസികളോടും ചെയ്‌ത വഞ്ചനയാണ്. ജനകീയ സർക്കാരിന്‍റെ ഭാഗത്തുനിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത നടപടിയാണ് ഇത്. രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുവെന്നും മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌ത ജമാഅത്ത് ജില്ല ജന.സെക്രട്ടറി വിഎച്ച് അബ്‌ദു റഷീദ് മുസ്ലിയാർ അഭിപ്രായപ്പെട്ടു.
കെ.എം ബഷീറിന് നീതി കിട്ടാതെ സമരത്തിൽ നിന്നും പിൻതിരിയില്ല. സർക്കാരാണ് ഞങ്ങളെ തെരുവിലിറക്കിയത്. ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ ഇടപെട്ട് തസ്‌തികയില്‍ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സമസ്‌ത ജില്ല പ്രസിഡന്‍റ് കെ.എസ്.എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ല പ്രസിഡന്‍റ് പി.എം അനസ് മദനി മുഖ്യപ്രഭാഷണം നടത്തി.