കോട്ടയം:താഴത്തങ്ങാടിക്ക് സമീപം വീട്ടമ്മ ഷീബയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് ബിലാലിനെ(23) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി മുതല്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു. രാത്രി ഒരു മണിയോടെയാണ് ബിലാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരെയും ആക്രമിച്ച് വീഴ്ത്തിയ ശേഷം ആഭരണങ്ങളും പണവും അപഹരിച്ച മുഹമ്മദ് ബിലാൽ കാറുമായി കടന്നു കളയുകയായിരുന്നു.
കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ - കൊലപാതകം
സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

പറപ്പാടം കൊലപാതക കേസിലെ പ്രതിയെ അറസ്റ്റിൽ
കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ
കൊലപാതകം നടന്ന വീട്ടിൽ നിന്നും കാണാതായ കാർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ, വിവിധ പെട്രോൾ പമ്പുകളിൽ നിന്നു ശേഖരിച്ച ദൃശ്യങ്ങളിലൊന്നിൽ കാർ കണ്ടെത്തിയിരുന്നു. തുടന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റടിയിലെടുത്തത്.
കൊല്ലപ്പെട്ട ഷീബയേയും ഭർത്താവ് സാലിയേയും ഷോക്ക് അടിപ്പിച്ച് കൊല്ലാനുള്ള ശ്രമം നടന്നിരുന്നു. ആ സമയത്ത് പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ അത് നടന്നില്ല. തുടർന്നാണ് ഗ്യാസ് തുറന്ന് വിട്ട് വധിക്കാനുള്ള ശ്രമം നടത്തിയത്.
Last Updated : Jun 4, 2020, 11:50 AM IST