കോട്ടയം: ഗാന്ധിനഗറിൽ റിട്ടയേർഡ് എസ്‌ഐ തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ടയാളെ പൊലീസ് വീണ്ടും പിടികൂടി. തിങ്കളാഴ്‌ച രാത്രി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട സിജുവിനെയാണ് പൊലീസ് വീണ്ടും കസ്റ്റഡിയില്‍ എടുത്തത്.
റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം; കസ്റ്റഡിയിലിരിക്കേ രക്ഷപ്പെട്ടയാളെ വീണ്ടും പിടികൂടി - Murder of a retired police officer latest news
മരിച്ച ശശിധരന്‍റെ അയൽവാസി സിജുവാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്

പ്രതിയെ വീണ്ടും കസ്റ്റടിയിൽ എടുത്തു
പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച് അവരുടെ ബൈക്കിലാണ് സിജു രക്ഷപ്പെട്ടത്. കെ.കെ റോഡിലൂടെ സഞ്ചരിച്ച സിജുവിനെ മണര്‍കാട് പൊലീസാണ് പിടികൂടിയത്. എന്നാൽ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വിട്ടയക്കുകയായിരുന്നു എന്നാണ് ഗാന്ധിനഗർ പൊലീസ് നൽകിയ വിശദീകരണം. ഞായറാഴ്‌ച പുലർച്ചെയാണ് ശശിധരനെ വീടിന് സമീപത്തുള്ള വഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.