കേരളം

kerala

ETV Bharat / state

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കൊലപാതക ശ്രമം - kottayam karapuzha

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജിബിൻ ബിനോയിയെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തു.

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കൊലപാതക ശ്രമം

By

Published : Oct 23, 2019, 10:20 PM IST

കോട്ടയം: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കോട്ടയം കാരാപ്പുഴയിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കാരാപ്പുഴ പയ്യമ്പള്ളിച്ചിറയിൽ സുജിത്തിനെയാണ് ഇയാൾ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ മാസം ഒമ്പതാം തിയതിയായിരുന്നു സംഭവം. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പ്രതിയെ സാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. വധശ്രമം അടക്കം പതിനാറ് കേസുകളിൽ പ്രതിയാണ് ജിബിൻ. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details