കേരളം

kerala

ETV Bharat / state

ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം അംഗീകരിക്കാനാകില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ - VM Siraj'

പിസി ജോര്‍ജ്ജ് എംഎല്‍എ നടത്തിയ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ കിടിത്തിചികിത്സാ വിഭാഗത്തിന്‍റെ ഉദ്ഘാടനം പ്രഹസനമാണെന്ന് നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ് പറഞ്ഞു.

chc peta siraj reply  ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം  നഗരസഭാ ചെയര്‍മാന്‍  വി.എം സിറാജ്  പിസി ജോര്‍ജ്ജ് എംഎല്‍എ  പിസി ജോര്‍ജ്ജ്  പിസി ജോര്‍ജ്ജ് ഉദ്ഘാടനം  ഈരാറ്റുപേട്ട ആശുപത്രി  ഐപി യൂണിറ്റ് ഉദ്ഘാടനം  Primary Health Centre inauguration  PC George MLA inauguration  Municipal Chairman  Kottayam Municipal Chairman  VM Siraj'  Eerattupetta hospital
ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം

By

Published : Dec 18, 2019, 5:51 PM IST

Updated : Dec 18, 2019, 6:30 PM IST

കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഐപി യൂണിറ്റ് ഉദ്ഘാടനം നടത്തിയ എംഎല്‍എയുടെ നടപടി വെറും തമാശയെന്ന് നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ്. നഗരസഭയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രത്തിലെ കിടിത്തിചികിത്സാ വിഭാഗം പി.സി ജോര്‍ജ്ജ് എംഎല്‍എയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്‌തത്. ചില ശത്രുതകള്‍ തീര്‍ക്കാന്‍ ആരെങ്കിലും രാവിലെ ഉദ്ഘാടനം നടത്തിയാല്‍ അത് പരിഗണിക്കാനാവില്ലെന്നും ഔദ്യോഗികമായ ഉദ്ഘാടനം വലിയ രീതിയില്‍ ഉടന്‍ നടത്തുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
"കുടുംബാരോഗ്യകേന്ദ്രത്തില്‍ ഐപി യൂണിറ്റ് പൂര്‍ത്തിയായി വരുന്നതേയുള്ളു. കഴിഞ്ഞദിവസം ഹോസ്‌പിറ്റല്‍ മാനേജ്‌മെന്‍റ് കമ്മിറ്റി ചേര്‍ന്ന് നിര്‍മാണജോലികള്‍ വിലയിരുത്തിയിരുന്നു. ബെഡ്ഡുകള്‍, കര്‍ട്ടനുകള്‍ എന്നിവയുടെ ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. കൂടാതെ അഞ്ച് നഴ്‌സുമാരെ കൂടി നിയമിച്ചാലെ ഐപി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കാനാകൂ. അതിനുള്ള നടപടികളും തുടര്‍ന്നുവരികയാണ്," വി.എം സിറാജ് പറഞ്ഞു.

ആരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം അംഗീകരിക്കാനാകില്ലെന്ന് നഗരസഭാ ചെയര്‍മാന്‍
ഇതിനു പുറമെ എച്ച്എംസി കൂടിയ ശേഷം തീരുമാനം നഗരസഭാ കൗണ്‍സില്‍ അംഗീകരിക്കേണ്ടതുണ്ടെതുണ്ടെന്നും അതിനുള്ള കാര്യമായ പ്രയത്‌നങ്ങള്‍ നടത്തിവരുന്നതിനിടയിൽ നടന്ന ഇത്തരമൊരു ഉദ്ഘാടനം തമാശയായി കാണാനെ സാധിക്കുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നഗരസഭയാണ് ആശുപത്രിയുടെ അധികാരി. ചെയര്‍മാനും സ്ഥിരം സമിതി അധ്യക്ഷന്‍മാരും അധികാര സ്ഥാനത്തുണ്ടായിരിക്കെ ഇപ്പോൾ നടത്തിയ ഉദ്ഘാടന പ്രഹസനത്തെ അംഗീകരിക്കേണ്ടതില്ലെന്നും അത് സാധുതയുള്ള ഉദ്ഘാടനമല്ലെന്നും അദ്ദേഹം അറിയിച്ചു. ഉടന്‍തന്നെ മാനേജിങ് കമ്മിറ്റി വിളിച്ചുചേര്‍ക്കും. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിപുലമായ ഉദ്ഘാടനം നടത്തുമെന്നും വി.എം. സിറാജ് കൂട്ടിച്ചേര്‍ത്തു.
Last Updated : Dec 18, 2019, 6:30 PM IST

ABOUT THE AUTHOR

...view details