കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാര്‍ മരംമുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ - റോഷി അഗസ്റ്റിൻ

ഒന്നാം തിയ്യതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാര്‍ മരംമുറിയില്‍ വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി.

Mullapperiyar Tree cutting  Roshi Augustine  Roshi Augustine latest news  Mullapperiyar Tree cutting issue  Mullapperiyar Tree cutting issue latest news  മുല്ലപ്പെരിയാര്‍ മരംമുറി  മുല്ലപ്പെരിയാര്‍ മരംമുറി വിവാദം  മുല്ലപ്പെരിയാര്‍ മരംമുറി വിവാദം വാര്‍ത്ത  റോഷി അഗസ്റ്റിൻ  മന്ത്രി റോഷി അഗസ്റ്റിൻ
മുല്ലപ്പെരിയാര്‍ മരംമുറി; തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

By

Published : Nov 10, 2021, 6:02 PM IST

Updated : Nov 10, 2021, 6:14 PM IST

കോട്ടയം: മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഒന്നാം തിയ്യതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിന് ഒരു രേഖകളും ഇല്ലെന്നും മന്ത്രി അറിയിച്ചു. ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

മുല്ലപ്പെരിയാര്‍ മരംമുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന നടന്നിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മുല്ലപ്പെരിയാറിലെ പരിശോധനയിൽ പങ്കെടുത്തത്. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല. ഇക്കാര്യം സംബന്ധിച്ച കവറിങ് ലെറ്റർ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

Also Read:കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി; ശബ്ദ സാമ്പിളുകള്‍ കേരളത്തില്‍ പരിശോധിക്കും

അതേസമയം വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കണം. ജലവിഭവ വകുപ്പിൽ നിന്ന് ഓർഡർ ഇറങ്ങിയിട്ടില്ല. ഇറങ്ങിയെന്ന് തെളിയിച്ചാൽ മരവിപ്പിക്കും. ഡാം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ്. അതാണ് സർക്കാരിന്‍റെ നയമെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Nov 10, 2021, 6:14 PM IST

ABOUT THE AUTHOR

...view details