കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാര്‍; കേരളത്തിന്‍റെ ആശങ്കയാണ് നയപ്രഖ്യാപനത്തിലൂടെ പറഞ്ഞതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ - മുല്ലപ്പെരിയാര്‍ വിഷയം

നയപ്രഖ്യാപനത്തിലൂടെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയിലുള്ള ആശങ്കയാണ് പറഞ്ഞത്. ഇതില്‍ വിവാദം കണേണ്ടന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

Mullaperiyar dam  minister Roshi Augustine  Tamil nadu and kerala over mullaperiyar  മുല്ലപ്പെരിയാര്‍ വിഷയം  കേരള നിയമസഭ നയപ്രഖ്യാപനം
മുല്ലപ്പെരിയാര്‍; കേരളത്തിന്‍റെ ആശങ്കയാണ് നയപ്രഖ്യാപനത്തിലൂടെ പറഞ്ഞതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

By

Published : Feb 18, 2022, 11:05 PM IST

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് ജലം ലഭ്യമാക്കുക എന്നത് ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കൂടി ഉറപ്പാക്കുകയെന്നതാണ് നയപ്രഖ്യാപന പ്രസംഗത്തിലൂടെ വ്യക്തമാക്കിയതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഇതില്‍ സുപ്രീംകോടതി വിധിയുടെ അവഹേളനമില്ല. ഈ വിഷയത്തില്‍ കേരളത്തിന്‍റെ ആശങ്കയാണ് നയപ്രഖ്യാപനത്തില്‍ സൂചിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍; കേരളത്തിന്‍റെ ആശങ്കയാണ് നയപ്രഖ്യാപനത്തിലൂടെ പറഞ്ഞതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന കേരളത്തിന്‍റെ ആവശ്യത്തിനെതിരെ തമിഴ്‌നാട്‌ രംഗത്തെത്തിയിരുന്നു ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഡാമിന് പകരം പുതിയ ഡാം നര്‍മിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്‌ ജനങ്ങളുടെ സുരക്ഷയെ കരുതിയാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തണമെന്ന് തമിഴ്‌നാട്‌ നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ നേരത്തെ പറഞ്ഞിരുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതില്‍ അനാവശ്യ വിവാദത്തിന്‍റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

Also read:Mullaperiyar : 'ചെയ്യേണ്ടതൊക്കെ ചെയ്‌തിട്ടുണ്ട്'; വീഴ്‌ചയുണ്ടായിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ

ABOUT THE AUTHOR

...view details