കേരളം

kerala

ETV Bharat / state

ചരിത്ര കോൺഗ്രസിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം - CAB

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തുടനീളം നടപ്പാക്കരുതെന്നും, പൗരത്വം തെളിയിക്കപ്പെടേണ്ടതല്ല അത് ജനങ്ങളുടെ അവകാശമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ചരിത്ര കോൺഗ്രസിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം
ചരിത്ര കോൺഗ്രസിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം

By

Published : Jan 9, 2020, 5:20 PM IST

Updated : Jan 9, 2020, 5:49 PM IST

കോട്ടയം:എംജി സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന അഞ്ചാമത് കേരള ചരിത്ര കോണ്‍ഗ്രസിൽ ദേശീയ പൗരത്വ ഭേഗതഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രമേയം അവതരിപ്പിച്ചു. ചരിത്ര കോണ്‍ഗ്രസ് ഭാരവാഹിയും കാലിക്കട്ട് ഫറൂഖ് കോളേജ് അധ്യാപകനുമായ ഡോ ടി മുഹമ്മദലിയാണ് പ്രമേയത്തിന് പിന്നിൽ. ദേശീയ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ പ്രക്ഷോഭങ്ങളുടെ പേരില്‍ വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ബുദ്ധിജീവികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെയും പ്രമേയം അപലപിച്ചു. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തുടനീളം നടപ്പാക്കരുതെന്നും, പൗരത്വം തെളിയിക്കപ്പെടേണ്ടതല്ല അത് ജനങ്ങളുടെ അവകാശമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

കളിയിക്കാവിളയിൽ എ.എസ്.ഐ വെടിയേറ്റു മരിച്ച സംഭവം; കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഇന്ത്യയുടെ ആശയത്തെയും ഐക്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായ എല്ലാ പ്രതിഷേധങ്ങള്‍ക്കും ചരിത്ര കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രമേയം വ്യക്തമാക്കി. കേരള ചരിത്ര കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡോ രാജന്‍ ഗുരുക്കള്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ഫ്രാന്‍സിലെ വിഎസ്എല്‍ സര്‍വകലാശാല സാമൂഹികശാസ്ത്ര വിഭാഗം ഡയറക്ടര്‍ പ്രൊഫ. ഡോ. കപില്‍ രാജ് ഉദ്ഘാടനം ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു.

Last Updated : Jan 9, 2020, 5:49 PM IST

ABOUT THE AUTHOR

...view details