കേരളം

kerala

ETV Bharat / state

ലോറി ഡ്രൈവര്‍മാരില്‍ നിന്ന് കൈക്കൂലി വാങ്ങി; മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ - മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

കോട്ടയം തെള്ളകം അസിസ്റ്റന്‍റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്‌ടര്‍മാരായ ഷാജന്‍ ബി, അജിത് ശിവന്‍, അനില്‍ എം ആര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ലോറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി എന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍

മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ  took bribes from lorry drivers  Motor Vehicle Officers Suspended  Suspension of Motor Vehicle Officers  Suspension of Motor Vehicle Officers in Kottayam  മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ  ലോറി ഡ്രൈവര്‍മാരില്‍ നിന്ന് കൈക്കൂലി  കോട്ടയം തെള്ളകം  വിജിലന്‍സ്  ടിപ്പർ ലോറി ഉടമകളിൽ നിന്നും കൈക്കൂലി  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍  മോട്ടോർ വാഹന വകുപ്പ്
മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

By

Published : Feb 13, 2023, 6:37 PM IST

കോട്ടയം:ടിപ്പർ ലോറി ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയ മൂന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തെള്ളകം എൻഫോഴ്‌മെന്‍റ് അസിസ്റ്റന്‍റ് ഇൻസ്പെക്‌ടർമാരായ ഷാജൻ ബി, അജിത് ശിവൻ, അനിൽ എം ആർ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്‌തത്. വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ലോറി ഉടമകളിൽ നിന്നും ഗൂഗിൾ പേ വഴി ആറരലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഏജന്‍റ് രാജീവ് അടക്കം മൂന്ന് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കോട്ടയം വിജിലൻസ് യൂണിറ്റ് കേസെടുത്തു. കോട്ടയം എൻഫോഴ്‌സ്‌മെന്‍റ് ആർ ടി ഓഫിസിലെ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരായ ഷാജൻ വി, അജിത്ത് ശിവൻ, അനിൽ എന്നിവർ കഴിഞ്ഞ ആറ് മാസത്തിനിടയിൽ ലക്ഷക്കണക്കിന് രൂപ കൈക്കൂലിയായി വാങ്ങിയതിന്‍റെ തെളിവുകളാണ് വിജിലൻസിന് ലഭിച്ചത്.

ഗുഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം നൽകിയിരിക്കുന്നത്. ബന്ധുക്കളുടെ അക്കൗണ്ടിലൂടെയും സ്വന്തം അക്കൗണ്ട് വഴിയുമാണ് ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയിരിക്കുന്നത്.

കോട്ടയത്ത് പുറത്തു വന്നത് വന്‍ അഴിമതി: പാസില്ലാതെ ടോറസ് ലോറികളിലും ടിപ്പർ ലോറികളിലും അമിത ലോഡ് കയറ്റി പോകുന്നത് പിടികൂടുന്നതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിൽ വിജിലൻസ് നടത്തിയ ഓപറേഷൻ ഓവർ ലോഡ് മിന്നൽ പരിശോധനയിലൂടെയാണ് മാസങ്ങളായി നടന്നു വരുന്ന ലക്ഷങ്ങളുടെ അഴിമതി കണ്ടെത്തിയത്. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരുടെ ഏജന്‍റുമാരായി പ്രവർത്തിക്കുന്നവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.

കോട്ടയം എൻഫോഴ്സ്മെൻ്റ് ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരുടെ ഏജന്‍റായി പ്രവർത്തിക്കുന്ന വട്ടുകുളം സ്വദേശിയായ രാജീവിന്‍റെ ടോറസ് ലോറി പിടിച്ചെടുക്കുകയും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്‌തു. മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നുമാണ് കൈക്കൂലി നൽകിയതിന്‍റെ തെളിവുകൾ വിജിലന്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇവർ ഓരോരുത്തരും പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ കൈകൂലി വാങ്ങിയിരിക്കുന്നതായി കാണിക്കുന്ന തെളിവുകളാണ് രാജീവിന്‍റെ ഫോണില്‍ നിന്നും വിജിലൻസ് കണ്ടെത്തിയത്. കൈക്കൂലി പണം ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും സ്വീകരിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയത്.

സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയെങ്കിലും വൻ കൈക്കൂലി കേസ് പുറത്ത് വന്നത് കോട്ടയത്താണ്. കോട്ടയത്തെ അസിസ്റ്റന്‍റ് മോട്ടോര്‍ വാഹന ഇൻസ്‌പെക്‌ടർമാർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്‌തിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. വിജിലൻസ് എസ്‌പി വി ജി വിനോദ് കുമാറിന്‍റെ നിർദേശ പ്രകാരം ആയിരുന്നു പരിശോധന. ഡിവൈഎസ്‌പി എ കെ വിശ്വനാഥൻ, സിഐ സജു എസ് ദാസ് , എസ് ഐ സ്റ്റാൻലി തോമസ്, എ എസ് ഐമാരായ സുരേഷ് ബാബു, ഹാരിസ്, എസ് സി പി ഒ മാരായ അരുൺ ചന്ദ്, രാജേഷ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

ABOUT THE AUTHOR

...view details