കേരളം

kerala

ETV Bharat / state

കോ​ട്ട​യത്ത് 14കാരി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ - പീഡനം

പീഡനത്തെത്തുടർന്ന് ഗർഭിണിയായ പെ​ണ്‍​കു​ട്ടി​യു​ടെ നാ​ല​ര മാ​സം പ്രാ​യ​മു​ള്ള ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ചി​രു​ന്നു.

കോ​ട്ട​യത്ത് 14കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി ര​ണ്ടാ​ന​ച്ഛ​ന്‍ പി​ടി​യി​ല്‍.  കോ​ട്ട​യത്ത് 14കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ  കോ​ട്ട​യത്ത് പതിനാലുകാരി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ  പതിനാലുകാരി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വം  കോട്ടയം  കോട്ടയം പീഡനം  പീഡന കേസ് പേരതി അറസ്റ്റിൽ  Kottayam  mother's friend has been arrested in rape case of a 14-year-old girl in Kottayam  mother's friend arrested  FETUS DIED 14 YEAR OLD GIRL HAS BEEN RAPED  മണർകാട് മണർകാട് പീഡനം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം  ​പോ​ക്‌​സോ  ​പോ​ക്‌​സോ കേസ്  ​മണർകാട് പോ​ക്‌​സോ  പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭസ്ഥശിശു മരിച്ചു  പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭസ്ഥശിശു മരിച്ച സംഭവം  അരുൺ  rape  rape case  crime news  പീഡനം  ഡിഎൻഎ
കോ​ട്ട​യത്ത് പതിനാലുകാരി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

By

Published : Aug 11, 2021, 9:14 AM IST

കോട്ടയം :മണർകാട് 14കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ അമ്മയുടെ സുഹൃത്തായ യുവാവ് പി​ടി​യി​ല്‍. മു​ണ്ട​ക്ക​യം ഏന്തയാർ മണൽ പാറയിൽ അരുണിനെയാണ് (29) മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ​പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പൊ​ലീ​സി​നോ​ട് പ്രതി കു​റ്റം സ​മ്മ​തി​ച്ചു.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊലീസ് നടപടി. പീഡനത്തെത്തുടർന്ന് ഗർഭിണിയായ പെ​ണ്‍​കു​ട്ടി​യു​ടെ നാ​ല​ര മാ​സം പ്രാ​യ​മു​ള്ള ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്താ​യ​ത്.

വഴിത്തിരിവായത് ഡിഎൻഎ പരിശോധന

മണർകാട് കവലയിൽ കരകൗശല വസ്തുക്കൾ ഉണ്ടാക്കി വിൽപന നടത്തിയിരുന്ന തന്നെ കാറിൽ എത്തിയ ഒരാൾ കടത്തിക്കൊണ്ടുപോയെന്നും തുടർന്ന് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചു എന്നുമായിരുന്നു പെൺകുട്ടിയുടെ പ്രാഥമിക മൊഴി.

മൊഴിയിൽ വൈരുധ്യം തോന്നിയ പൊലീസ് മൊഴിയിൽ പരാമർശിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തുടർന്ന് പെൺകുട്ടിയുമായി അടുത്തിടപഴകുന്ന വ്യക്തികളുടെയും, ഗർഭസ്ഥ ശിശുവിൻ്റെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ വ്യക്തിയാണ് പ്രതിയെന്ന് വ്യക്തമായത്. പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പം ഇയാൾ താമസിച്ചുവരികയായിരുന്നു.

READ MORE:കോട്ടയത്ത് പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭസ്ഥശിശു മരിച്ചു

ചൊവ്വാഴ്‌ച കോട്ടയം തിരുനക്കരയിൽ നിന്നാണ് അരുണിനെ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. അരുണിന് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

പെൺകുട്ടിയുടെ അമ്മയുമായി ഫോൺ വഴി പരിചയത്തിലായ പ്രതി തുടർന്ന് ഇവരുടെ വീട്ടിൽ താമസത്തിന് എത്തുകയായിരുന്നു. മണർകാട് എസ്ഐ പി.എസ്‌. അനീഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

ABOUT THE AUTHOR

...view details