കേരളം

kerala

ETV Bharat / state

കോട്ടയത്ത് വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍ - കോട്ടയം വാര്‍ത്തകള്‍

ഇന്ന് രാവിലെ (സെപ്‌റ്റംബര്‍ 17) പുലര്‍ച്ചെയാണ് സംഭവം.

വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി  Mother and Son dead in house in Kottayam  Kottayam  Kottayam news  news updates in Kottayam  latest news in Kottayam  അമ്മയും മകനും മരിച്ച നിലയില്‍  സെപ്‌റ്റംബര്‍ 17  കോട്ടയം  കോട്ടയം വാര്‍ത്തകള്‍  കോട്ടയം പുതിയ വാര്‍ത്തകള്‍
കോട്ടയത്ത് വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍

By

Published : Sep 17, 2022, 12:00 PM IST

Updated : Sep 17, 2022, 12:34 PM IST

കോട്ടയം: വീടിനുള്ളിൽ അമ്മയേയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മറിയപ്പള്ളി മുട്ടത്ത് സ്വദേശിനിയായ രാജമ്മ (85), മകന്‍ സുഭാഷ് (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (സെപ്‌റ്റംബര്‍ 17) രാവിലെ പുലര്‍ച്ചെയാണ് സംഭവം.

കോട്ടയത്ത് വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍

രാവിലെ എഴുന്നേറ്റ രാജമ്മയുടെ ഇളയമകന്‍ മധുവാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. രാവിലെ എഴുന്നേറ്റ് അമ്മയെ വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മൂത്തമകനായ സുഭാഷിന്‍റെ അടുത്തെത്തി വിളിച്ചു. എന്നാല്‍ സുഭാഷും മരിച്ചിട്ടുണ്ടെന്ന് മനസിലായ മധു പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രാജമ്മ രോഗബാധിതയായിരുന്നെന്നും മകന്‍ സുഭാഷ്‌ സ്ഥിരം മദ്യപിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

Last Updated : Sep 17, 2022, 12:34 PM IST

ABOUT THE AUTHOR

...view details