കടം വാങ്ങി നിര്‍മിച്ച വീടും ഇടിഞ്ഞ് വീണു; പ്രതിസന്ധിയിലായി മോസസും കുടുംബവും - കോട്ടയം
മഴ കനക്കുന്നതോടെ മോസസിന്‍റെ ഭയവും വര്‍ധിക്കുന്നു
കോട്ടയം:തലനാട് ഗ്രാമപഞ്ചായത്ത് മേലടുക്കം മുണ്ടപ്ലാക്കല്‍ മോസസിന് മഴക്കാലം ആധി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ മഴക്കാലത്തിന് ശേഷം നിര്‍മിച്ച പുതിയ വീടും തകര്‍ന്നതിന്‍റെ വേദനയിലാണ് മോസസിന്‍റെ കുടുംബം. കഴിഞ്ഞവര്‍ഷത്തെ കനത്ത മഴയില്‍ മോസസിന്‍റെ വീടിന്‍റെ പിന്‍വശം ഇടിഞ്ഞ് അപകടാവസ്ഥയിലായി. ആശ്വാസമായി ട്രൈബല്‍ വകുപ്പില്‍ നിന്നും ആറ് ലക്ഷം രൂപ പുതിയ വീട് നിര്‍മിക്കുന്നതിനായി അനുവദിച്ചു. പക്ഷേ ഘട്ടംഘട്ടമായേ തുക ലഭിക്കൂ. കടംവാങ്ങിയാണ് വീടിന്‍റെ മേല്‍ക്കൂര കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീടിന്‍റെ പിന്‍വശമിടിഞ്ഞു വീണു. ഇതോടെ വീണ്ടും മോസസും കുടുംബവും പ്രതിസന്ധിയിലായി. ഇടിഞ്ഞ് വീണ മണ്ണ് മാറ്റാനും പണം കണ്ടെത്തണം. കടം വാങ്ങാനും ഇനി ആരുമില്ലെന്നാണ് മോസസ് പറയുന്നത്.