ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്‌തത് 700 ഓളം ഭക്ഷണപൊതികൾ - ഭക്ഷണപൊതികൾ
രണ്ട് സമൂഹ അടുക്കളകളാണ് ഈരാറ്റുപേട്ട നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നത്
ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്‌തത് 700 ഓളം ഭക്ഷണപൊതികൾ
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ രണ്ട് സമൂഹ അടുക്കളകളിലൂടെ ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്‌തത് 700 ഓളം ഭക്ഷണപൊതികൾ. ആദ്യം പ്രവര്‍ത്തനമാരംഭിച്ച സമൂഹ അടുക്കളയില്‍ നിന്നും 520ലധികവും രണ്ടാമത്തേതില്‍ നിന്നും 150ഓളവും ഭക്ഷണപൊതികളാണ് വിതരണം ചെയ്‌തത്. ശനിയാഴ്‌ചയാണ് നഗരസഭയിലെ രണ്ടാമത്തെ സമൂഹ അടുക്കള പ്രവര്‍ത്തനമാരംഭിച്ചത്. നഗരസഭാ ചെയർമാൻ വി.എം.സിറാജ് ഉദ്‌ഘാടനം നിർവഹിച്ചു.