കോട്ടയം: ജില്ലയിൽ വീണ്ടും 200 കടന്ന് കൊവിഡ് രോഗികൾ. 217 പേർക്കാണ് ജില്ലയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 210 പേർക്കും വൈറസ് ബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. പുതിയ കണക്കുകൾ പ്രകാരം അതിരമ്പുഴ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. 35 പേർക്കാണ് അതിരമ്പുഴയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 31 പേരും അതിരമ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. വാകത്താനം ഗ്രാമ പഞ്ചായത്തിൽ 22 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. കാരൂർ മേഖലയിൽ 21 പേർക്കും രോഗം സ്ഥിരീകരിച്ചു. കോട്ടയം മുൻസിപ്പാലിറ്റി പരിധിയിലും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണ്.
കോട്ടയത്ത് ഇന്ന് 217 കൊവിഡ് രോഗികൾ - കൊവിഡ് രോഗികൾ
പുതിയ കണക്കുകൾ പ്രകാരം അതിരമ്പുഴ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്.
14 പേർക്കാണ് മുൻസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. അയ്മനത്ത് എട്ട് പേർക്കും, കുറിച്ചി ഉഴവൂർ എന്നിവിടങ്ങളിലായി ആറ് പേർക്കും, ഏറ്റുമാനൂർ, തിരുവാർപ്പ്, മീനടം, മാടപ്പളളിയിൽ അഞ്ച് പേർ വീതം എന്നിങ്ങനെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത മറ്റ് പ്രദേശങ്ങൾ. ജില്ലയിൽ 217 പേർ കൂടി രോഗബാധിതരായതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1923 ആയി ഉയർന്നു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം. അതേസമയം, വൈറസ് ബാധിതരായി ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 107 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.