കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഓഫീസര്‍മാരെ തദ്ദേശഭരണ സ്ഥാപന തലത്തിലെ രോഗനിയന്ത്രണ നടപടികളുടെ സെക്‌ടര്‍ ഓഫീസര്‍മാരും നീരീക്ഷകരുമായി നിയോഗിച്ച് കോട്ടയം ജില്ലാ കലക്‌ടർ എം.അഞ്ജന ഉത്തരവായി. ആരോഗ്യം, റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണം എന്നിവയ്ക്കു പുറമെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം കൊവിഡ് പ്രതിരോധത്തിനായി പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി. ആദ്യ ഘട്ടമായി 94 ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
കോട്ടയത്ത് കൊവിഡ് നിയന്ത്രണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചു
കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.
ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍, ക്വാറന്‍റൈന്‍, ഐസൊലേഷന്‍, ചടങ്ങുകളിലെയും മാര്‍ക്കറ്റുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും കൊവിഡ് പ്രോട്ടോക്കോള്‍ പാലനം, മൈക്രോ കണ്ടെയ്ൻമെന്‍റ്, റിവേഴ്‌സ് ക്വാറന്‍റൈന്‍, പ്രചാരണ നടപടികള്‍ തുടങ്ങിയവയുടെ കാര്യക്ഷമമായ നിര്‍വഹണത്തില്‍ ഈ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും ഇവർക്ക് അധികാരമുണ്ടായിരിക്കും. താലൂക്ക് ഇന്‍സിഡന്‍റ് സിസ്റ്റത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരായിക്കും താലൂക്ക് തലത്തില്‍ സെക്ടര്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക.