കോട്ടയം :പാലാ രൂപതാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പ്രതിപക്ഷ നേതാവിൻ്റെ നിലപാട് തള്ളി മോൻസ് ജോസഫ് എംഎൽഎ. സഭയുടെ തലവൻ എന്ന നിലയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്‌താവന ആ നിലയിൽ കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ്പ് പറഞ്ഞതിൻ്റെ അന്തസത്ത ഉൾക്കൊണ്ട് സമൂഹത്തിന് മാതൃകയാക്കാൻ കഴിയുന്ന തിരുത്തലുകൾ ഉണ്ടാകണം. സത്യസന്ധമായ നിലപാടുകൾക്കുവേണ്ടി സഭാപിതാക്കന്മാർ നടത്തുന്ന പ്രസംഗത്തെ അതിന്‍റേതായ നിലയിൽ പരിഗണിച്ച് നിലപാടെടുക്കാൻ കഴിയണം.