കോട്ടയം:കേരള കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുണ്ടെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്ന് മോൻസ് ജോസഫ് എംഎൽഎ.
പാർട്ടിയിൽ അസംതൃപ്തരായവരുണ്ടെങ്കിൽ അവർക്ക് ചെയർമാനോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായിയെന്നത് തെറ്റായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞു.
പിസി തോമസ് വന്നപ്പോൾ പാർട്ടിയുടെ ഭരണ സംഘടനയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ചെയർമാൻ കൂടിയാലോചിച്ചാണ് മാറ്റം നടപ്പിലാക്കിയതും ഭാരവാഹികളെ തെരഞ്ഞെടുത്തതും. അതിൽ അസ്വഭാവികമായി യാതൊന്നുമില്ല.
കേരള കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ പാർട്ടി ഒറ്റകെട്ടായാണ് പോകുന്നതെന്നും പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആരെയും അനുവദിക്കുകയില്ലെന്നും മോൻസ് ജോസഫ് കോട്ടയത്ത് പറഞ്ഞു.
അതേസമയം പാലായിൽ വോട്ട് ചോർന്നെന്ന സിപിഎം റിപ്പോർട്ട് അത്ഭുതപ്പെടുത്തുന്നുവെന്ന് മോൻസ് ജോസഫ് വ്യാഴാഴ്ടച പ്രതികരിച്ചിരുന്നു. പാലായിലെ ജനങ്ങളുടെ വോട്ട് ചോർന്നിട്ടുണ്ട്. അത് മാണി സി കാപ്പനിലേക്ക് ഒഴുകിയെത്തി. അതിൽ പഠനത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം കടത്തുരുത്തിയിൽ പറഞ്ഞിരുന്നു.
Also read: പാലായിലെ തോൽവി പരിശോധിക്കുമെന്ന് സിപിഎം; സ്വാഗതം ചെയ്‌ത് റോഷി അഗസ്റ്റിൻ