കേരളം

kerala

ETV Bharat / state

കടുത്തുരുത്തിയുടെ സമഗ്ര വികസന മുന്നേറ്റത്തിന് തീവ്രശ്രമം നടത്തുമെന്ന് മോൻസ് ജോസഫ് - kottayam news

ശക്തമായ ഇടതുതരംഗത്തിലും കടുത്തുരുത്തി മണ്ഡലത്തിലെ ജനങ്ങൾ നൽകിയ പിന്‍തുണയ്ക്ക് മോൻസ് നന്ദി പറഞ്ഞു.

സമഗ്ര മുന്നേറ്റത്തിനു വേണ്ടി തീവ്രപരിശ്രമം നടത്തുമെന്ന് മോൻസ് ജോസഫ്  കോട്ടയം വാർത്തകൾ  മോൻസ് ജോസഫ് എം.എൽ.എ  kottayam news  Mons Joseph MLA byte
കടുത്തുരുത്തിയിൽ സമഗ്ര മുന്നേറ്റത്തിനു വേണ്ടി തീവ്രപരിശ്രമം നടത്തുമെന്ന് മോൻസ് ജോസഫ്

By

Published : May 25, 2021, 4:48 PM IST

കോട്ടയം: കടുത്തുരുത്തി മണ്ഡലത്തിന്‍റെ സമഗ്ര വികസന മുന്നേറ്റത്തിന് തീവ്ര പരിശ്രമത്തിലൂടെ സജീവ നേതൃത്വം നൽകുമെന്ന് മോൻസ് ജോസഫ് എം.എൽ.എ. പതിനഞ്ചാം കേരള നിയമസഭയിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സമ്മതിദായകർക്ക് നന്ദിരേഖപ്പെടുത്തി പങ്കുവച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇടതുതരംഗത്തിലും കടുത്തുരുത്തി മണ്ഡലത്തിലെ ജനങ്ങൾ നൽകിയ പിന്‍തുണയ്ക്കും, കരുത്തുറ്റ വിജയത്തിനും മോൻസ് നന്ദി അറിയിച്ചു.

ജനകീയ പ്രശ്നങ്ങളും, വികസന ആവശ്യങ്ങളും ചർച്ച ചെയ്യാൻ 11 പഞ്ചായത്തുകളിലും ജനസമ്പർക്ക യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ പരിഹരിക്കാൻ കഴിയാത്തതും, പൊതു പ്രാധാന്യമുള്ളതുമായ വികസന പദ്ധതികൾക്ക് എം.എൽ.എ ഫണ്ട് നൽകുന്നതിന് മുൻഗണന നൽകും. പ്രാദേശിക വികസന യോഗങ്ങളിൽ ഇക്കാര്യം പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. ലോക്ക് ഡൗൺ സാഹചര്യങ്ങൾ മാറിയാൽ ഉടന്‍ ജനസമ്പർക്ക യോഗങ്ങൾ ആരംഭിക്കും.

Also Read:വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുകുമാരന്‍ നായര്‍

എം.എൽ.എ ഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതും കിട്ടാതെ പോയതുമായ വികസന ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. കൂടാതെ ജനങ്ങൾ ആഗ്രഹിക്കുന്ന എല്ലാ പ്രവൃത്തികൾക്കും മുൻഗണന നൽകും. ഇക്കാര്യങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുത്തി നടപ്പാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരണമെന്നും എം.എൽ.എ അഭ്യർഥിച്ചു. ആദ്യഘട്ടത്തിൽ തന്നെ എം.എൽ.എ ഫണ്ട് ലഭ്യമാക്കുമെന്ന് മോൻസ് ജോസഫ് അറിയിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കേണ്ടതും, നേടിയെടുക്കേണ്ടതുമായ പദ്ധതികളുടെ പ്രാധാന്യം വിലയിരുത്തിയ ശേഷം വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര - സംസ്ഥാന മന്ത്രിമാരുമായി വിഷയങ്ങള്‍ ചർച്ച ചെയ്ത് ഫലപ്രാപ്തിയിലെത്തിക്കാന്‍ പരിശ്രമിക്കും.

Also Read:ലതിക സുഭാഷ് എൻസിപിയിലേക്ക്

വികസന രംഗത്ത് കേരളത്തിന്‍റെ മുൻനിരയിൽ എത്തിയ കടുത്തുരുത്തി മണ്ഡലത്തിന്റെ അന്തസ്സും, അംഗീകാരവും കൂടുതൽ സജീവമാക്കി മാറ്റാൻ അഞ്ച് വർഷക്കാലം തീക്ഷ്ണമായ പ്രവർത്തന പരിപാടികൾക്കും, പുത്തൻ കർമ്മ പദ്ധതികൾക്കും നേതൃത്വം നൽകുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details