വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ പിജെ ജോസഫ് മത്സരരംഗത്ത് ഉണ്ടാകുന്നത് ജയസാധ്യത കൂട്ടുമെന്ന് എംഎൽഎ മോൻസ് ജോസഫ് . കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ ജയസാധ്യത ഉറപ്പു വരുത്തേണ്ടതായിട്ടുണ്ട്, അതിനുതകുന്ന തരത്തിൽ പാർട്ടി ചർച്ച ചെയ്ത് സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കുന്ന സീറ്റുകളിൽ ജയസാധ്യത ഉറപ്പു വരുത്തുമെന്ന് മോൻസ് ജോസഫ് - കേരള കോൺഗ്രസ്
കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പി.ജെ.ജോസഫ് പങ്കെടുക്കാതിരുന്നത് അതൃപ്തി മൂലമെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണ്. ആശയക്കുഴപ്പങ്ങൾ പരിഹരിച്ചാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും മോൻസ് ജോസഫ് .

മോൻസ് ജോസഫ്
പിജെ ജോസഫ് മത്സരിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല. പക്ഷേ നേതൃത്വത്തിലുളള പ്രധാന നേതാവ് എന്ന നിലയിൽ അദ്ദേഹം മത്സരിക്കേണ്ടത് ജയിക്കാൻ അനിവാര്യമാണെങ്കിൽ അത് പാർട്ടി പരിശോധിക്കും . നിലവിൽ അത്തരം ചർച്ചകൾ ഒന്നും ആരംഭിച്ചിട്ടില്ല. രണ്ടാം സീറ്റ് സംബന്ധിച്ച കോൺഗ്രസിന്‍റെ തീരുമാനം നിർണായമാകും എന്നാൽ രണ്ടാമത്തെ സീറ്റാണ് ജോസഫ് വിഭാഗത്തിനായി ചോദിക്കുന്നത് എന്ന ധാരണ വേണ്ടെന്നും മത്സരിക്കാൻ താനില്ലെന്നും എംഎൽഎ പറഞ്ഞു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതികരണവുമായി മോൻസ് ജോസഫ്