കേരളം

kerala

ETV Bharat / state

'കാലം കരുതിവച്ച പ്രതിഫലം'; സുരേന്ദ്രനെതിരെ തിരുവഞ്ചൂരിന്‍റെ മകന്‍ - കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍

താത്ക്കാലിക നേട്ടങ്ങള്‍ക്കായി വായില്‍ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാന്‍ സുരേന്ദ്രന് വരും കാലത്ത് കഴിയട്ടെയെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍.

ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍  കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍  കെ സുരേന്ദ്രനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍  Money laundering case  Son of Thiruvanchoor Radhakrishnan against K Surendran  ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍  BJP president K. Surendran  കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍  Arjun Radhakrishnan, son of Congress leader Thiruvanchoor Radhakrishnan
കുഴല്‍പ്പണ കേസ്: കെ സുരേന്ദ്രനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍

By

Published : Jun 7, 2021, 5:48 PM IST

കോട്ടയം : കൊടകര കുഴല്‍പ്പണ കേസ് വിവാദത്തിനിടെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. 2013 ല്‍ സോളാര്‍ കേസും വിവാദവും സജീവമായിരുന്ന കാലത്ത് സുരേന്ദ്രന്‍, തനിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.

ഗുജറാത്തില്‍ തനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി താന്‍ ചര്‍ച്ച നടത്തിയെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു. എന്നാല്‍ അതില്‍ യാഥാര്‍ഥ്യത്തിന്‍റെ കണിക പോലുമില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. കാലം കരുതി വെച്ച പ്രതിഫലമാണ് ഇപ്പോള്‍ മകന്‍റെ പേര് പരാമര്‍ശിക്കപ്പെടുന്നതിലൂടെ സുരേന്ദ്രന് ലഭിച്ചിരിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അര്‍ജുന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.

ALSO READ:പത്രിക പിന്‍വലിക്കാന്‍ കോഴ : സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി

ഫെയ്‌സ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയമായി നേരിടാതെ അവരെക്കുറിച്ചും, അവരുടെ മക്കളെക്കുറിച്ചു പോലും കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി സമൂഹമധ്യത്തില്‍ സംശയത്തിന്‍റെ നിഴലില്‍ നിറുത്തി അപമാനിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള ആളാണ് ബി.ജെ.പി നേതാവ് ശ്രീ കെ. സുരേന്ദ്രന്‍. ഇപ്രകാരം ചെയ്യുമ്പോള്‍ അവര്‍ക്കും അവരുടെ കുടുംബാങ്ങങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ കുറിച്ച്‌ ആരും ആലോചിക്കാറുണ്ടാകില്ല. 'നിത്യവും ചെയ്യുന്ന കര്‍മ്മഗുണഫലം കര്‍ത്താവൊഴിഞ്ഞു താന്‍ അന്യന്‍ ഭുജിക്കുമോ താന്താന്‍ നിരന്തരം ചെയുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ' - എന്ന രാമായണത്തിലെ വരികള്‍ ആണ് ശ്രീ സുരേന്ദ്രന്‍റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത്.

2013 -ല്‍ എന്‍റെ അച്ഛന്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍, ഇദ്ദേഹം എനിക്കെതിരെ നട്ടാല്‍ കുരുക്കാത്ത കെട്ടുകഥകള്‍ മാധ്യമങ്ങളില്‍ അഴിച്ചുവിട്ടത് കുറച്ചു പേരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഗുജറാത്തില്‍ എനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ഞാന്‍ ചര്‍ച്ച നടത്തിയെന്നും ഉള്ള ആരോപണങ്ങളില്‍ യാഥാര്‍ഥ്യത്തിന്‍റെ ഒരു കണിക പോലുമില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു എങ്കിലും എന്നെ സംശയത്തിന്‍റെ നിഴലില്‍ നിറുത്തി ആഭ്യന്തരമന്ത്രി ആയിരുന്ന എന്‍റെ അച്ഛനെ ഒരു ദിവസമെങ്കിലും പ്രതിരോധത്തില്‍ ആക്കാന്‍ അദ്ദേഹത്തിന്‍റെ വളഞ്ഞ ബുദ്ധി ഉപയോഗിച്ചു.

അന്ന് അത് എത്ര പേരെ മാനസികമായി തളര്‍ത്തി എന്ന് അദ്ദേഹത്തിന് അറിവുണ്ടാകാന്‍ വഴിയില്ല. കാലം കരുതിവെച്ച പ്രതിഫലം ആണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഇന്ന് അദ്ദേഹം നേരിടുന്ന ഈ പ്രതിസന്ധികള്‍. അദ്ദേഹത്തിന്‍റെ മകന്‍ ഒരുപക്ഷേ, നിരപരാധി ആയേക്കാം, അറിയില്ല ! അങ്ങനെ ആണെങ്കില്‍ അയാള്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എനിക്ക് മനസിലാകും, അത് ശ്രീ സുരേന്ദ്രനും മനസിലാകുന്നുണ്ടാകും!!! ഇനി എങ്കിലും താത്ക്കാലിക നേട്ടങ്ങള്‍ക്കായി വായില്‍ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാന്‍ ശ്രീ സുരേന്ദ്രന് സാധിക്കട്ടെ എന്നു ആശംസിക്കുന്നു.

For All Latest Updates

ABOUT THE AUTHOR

...view details