കോട്ടയം :പ്രണയം നടിച്ച് എത്തിച്ച്കൊട്ടാരമറ്റത്ത് സ്‌റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുള്ളിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി പൊലീസ് പിടിയില്‍. ഒളിവിലായിരുന്ന ഏറ്റുമാനൂർ വള്ളിക്കാട് നിരപ്പേൽ വിഷ്ണു മനോഹരനെ(30)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 15 നായിരുന്നു സംഭവം.
13 കാരിയായ വിദ്യാർഥിനിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം കണ്ടക്ടറും ഡ്രൈവറും പ്രതിക്ക് ഒത്താശചെയ്തു. രഹസ്യവിവരത്തെ തുടർന്ന് പാലാ എസ്.എച്ച്.ഒ കെ.പി തോംസണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് ബസിനുള്ളിൽ നിന്ന് കുട്ടിയെയും പ്രതി സംക്രാന്തി സ്വദേശി അഫ്‌സലിനെയും കണ്ടെത്തുകയായിരുന്നു.