കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെങ്ങളത്തുകാവ് സ്വദേശി ലാലി (62) എന്നയാളെ ഗാന്ധിനഗർ പൊലീസ് ആണ് അറസ്റ്റ് ചെയ്‌തത്. ഞായറാഴ്‌ച വൈകിട്ടോടെയായിരുന്നു സംഭവം.
ആശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ - ഗാന്ധിനഗർ പൊലീസ്
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പം ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിക്കെതിരെയാണ് അതിക്രമം ഉണ്ടായത്.
ആശുപത്രിയിൽ മരുന്നു വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ
അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.