കോട്ടയം :വൈക്കം നിയമസഭ മണ്ഡലം മാറ്റത്തിന്റെ പാതയിലാണെന്ന് എംഎൽഎ സികെ ആശ. കിഫ്ബിയിൽ ഉൾപ്പെടുത്തി ധാരാളം വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കാനായിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
റോഡ് വികസനത്തിലും അടിസ്ഥാന വികസനത്തിലും ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞു. റോഡ്, പാലം, കുടിവെള്ളം എന്നിവ എല്ലായിടത്തും എത്തിക്കാനായിട്ടുണ്ട്. കൂടാതെ പരമ്പരാഗത തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടും മുന്നേറ്റം ഉണ്ടായതായി ആശ പറഞ്ഞു.
നിലവിൽ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അപ്പർ കുട്ടനാടിന്‍റെ ഭാഗമായ മണ്ഡലം കൃഷിക്ക് വലിയ പ്രാധാന്യം നൽകിയുള്ള പദ്ധതികൾ അവിഷ്കരിച്ചിട്ടുണ്ട്.