കേരളം

kerala

ETV Bharat / state

കൊടൈക്കനാലില്‍ കണാതായ മലയാളി യുവാക്കളെ കണ്ടെത്തി - Erattupetta youths missing case

രണ്ട് ദിവസമായി ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കള്‍ക്ക് വേണ്ടി പൂണ്ടിവനത്തില്‍ തെരച്ചില്‍ തുടരുകയായിരുന്നു. 25 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വനത്തില്‍ നിന്ന് മരംവെട്ടുകാരാണ് ഇവരെ കണ്ടെത്തിയത്

കാണാതായ രണ്ട് ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളെ കണ്ടെത്തി  Missing Erattupetta youths found in Kodaikanal  കൊടൈക്കനാലില്‍ കണാതായ മലയാളി യുവാക്കളെ കണ്ടെത്തി  ഈരാറ്റുപേട്ട  കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ  Erattupetta youths missing case  Kerala youths missing Kodaikanal
കൊടൈക്കനാലില്‍ കണാതായ മലയാളി യുവാക്കളെ കണ്ടെത്തി

By

Published : Jan 5, 2023, 1:35 PM IST

കോട്ടയം:കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ ഈരാറ്റുപേട്ടയില്‍നിന്നുള്ള രണ്ട് യുവാക്കളെ കണ്ടെത്തി. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കണ്ടെത്തിയത്. വനത്തിനുള്ളില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെയാണ് കാണാതായിരുന്നത്. രണ്ട് ദിവസം മുൻപാണ് ഇവരെ കാണാതായത്. ഇവര്‍ക്കായി പൂണ്ടി വനത്തില്‍ തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇരുവരെയും അവിടെ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കത്രികാവട എന്ന വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

ALSO READ:കൊടൈക്കനാലിലേയ്‌ക്ക് പോയ രണ്ട് മലയാളികളെ കാണാതായി

മരംവെട്ടുകാരാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് വനമേഖലയിൽ ഫയർ ലൈൻ തെളിക്കുന്നവരെ ഇവര്‍ വിവരം അറിയിച്ചു. പിന്നീട് വനപാലകരെയും വിവരം അറിയിക്കുകയായിരുന്നു. യുവാക്കളെ കൊടൈക്കനാലിൽ എത്തിച്ചിട്ടുണ്ട്.

തിങ്കളാഴ്‌ചയാണ് ഇവര്‍ കൊടൈക്കനാലിലേക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായത്. പൂണ്ടി മേഖല മയക്കുമരുന്നിന്റെ കേന്ദ്രമാണ്. കാട്ടുപോത്ത്, ആന എന്നിവയും വ്യാപകമായി കാണപ്പെടുന്ന സ്ഥലമാണ്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു.



ABOUT THE AUTHOR

...view details