കോട്ടയം: ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം 80:20 എന്ന അനുപാതത്തിനെതിരായ വിഷയത്തില്‍ കേരള ഹൈക്കോടതി വിധി ശരിവെച്ച് കേസിലെ ഹര്ജിക്കാരന് അഡ്വ ജസ്റ്റിന് പള്ളിവാതുക്കല്‍. സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ അനുപാതത്തില്‍ സര്‍ക്കാര്‍ ഉത്തരവുകളില്‍ ഭരണഘടനാപരമായ ലംഘനം ഉണ്ടെന്ന് കോടതി കണ്ടെത്തി. മത ന്യൂനപക്ഷ വിഭാഗത്തെ ഒന്നായി കാണണം. അതില്‍ യാതൊരുവിധത്തിലുള്ള വേര്‍തിരിവും പാടില്ല. ന്യൂനപക്ഷ നിയമത്തിന്റെയും ഭരണഘടനയുടെയും വെളിച്ചത്തില്‍ വ്യാഖ്യാനിച്ച് എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരിക്കുകായാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സെന്‍സസ് അനുസരിച്ച് ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ ഉത്തരവിരക്കണമെന്നും കോടതി പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കേസിലെ ഹര്ജിക്കാരന് - Constitutional violation of government orders
സെന്‍സസ് അനുസരിച്ച് ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ ഉത്തരവിരക്കണമെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.
ALSO READ:ചേർത്തലയില്‍ ട്രാൻസ്ഫോർമറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പശു ചത്തു; പരാതിയുമായി പ്രദേശവാസികൾ
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണത്തിലെ നിലവിലുണ്ടായിരുന്ന 80:20 എന്ന വിവേചനപരമായ വ്യവസ്ഥകള്‍ മാത്രമാണ് കോടതി ഉത്തരവിലൂടെ റദ്ധാക്കപ്പെട്ടത്. ഈ ഉത്തരവിലൂടെ നിലവിലുള്ള സ്കോളര്‍ഷിപ്പുകളും റദ്ധാക്കപ്പെട്ടു എന്ന പ്രചരണം വസ്തുതാവിരുദ്ധമാണ്. ചില നേതാക്കള്‍ പറയുന്നത് പോലെ മുസ്ലീം സമൂഹത്തിന്റെ വാദങ്ങള്‍ ബഹു. കോടതി മുമ്പാകെ സമര്‍പ്പിക്കാന്‍ സാധിച്ചില്ല എന്നുള്ള പ്രചാരണവും വസ്തുതാ വിരുദ്ധമാണെന്നും ജസ്റ്റിന് പള്ളിവാതുക്കല്‍ കോട്ടയം പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസില്‍ കക്ഷി ചേര്‍ന്ന മുസ്ലിം സംഘടനയ്ക്കുവേണ്ടി സീനിയര്‍ അഡ്വ. ഹാരിസ് ബീരാന് ഹാജരായി. വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും ശക്തമായ നടപടികള്‍ പ്രതീക്ഷിക്കുന്നുവെന്നും, കേസില്‍ പൊതുതാല്പര്യ ഹര്‍ജി നല്കിയ ജസ്റ്റിന് പള്ളിവാതുക്കല്‍ വ്യക്തമാക്കി.