കേരളം

kerala

ETV Bharat / state

സ്‌കൂളിലേയ്ക്ക് പോയ 14കാരിയെ പീഡിപ്പിച്ചു; 52കാരന്‍ പിടിയില്‍ - പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം

അനുജനൊപ്പം സ്‌കൂളിലേക്ക് നടന്നു പോയ പെൺകുട്ടിയെ പ്രതി ഇടവഴിയിൽവച്ച് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

minor girl who went to school raped in kottayam  rape in kottayam  സ്‌കൂളിലേയ്ക്ക് പോയ പെണ്‍കുട്ടിക്ക് പീഡനം  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം  കോട്ടയത്ത് പീഡനം
സ്‌കൂളിലേയ്ക്ക് പോയ 14 കാരിയെ പീഡിപ്പിച്ചു; 52കാരന്‍ പിടിയില്‍

By

Published : Jan 23, 2022, 9:14 AM IST

പാമ്പാടി (കോട്ടയം): സ്‌കൂളിലേയ്ക്ക് പോയ 14കാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. വെള്ളൂർ കാരയ്ക്കാമറ്റംപറമ്പിൽ ഓമനകുട്ടന്‍ (52) ആണ് പിടിയിലായത്. അനുജനൊപ്പം സ്‌കൂളിലേക്ക് നടന്നു പോയ പെൺകുട്ടിയെ ഇടവഴിയിൽവച്ച് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്.

വൈകിട്ട് വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞതിനെതുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. സി.ഐ.യു. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

also read: കോട്ടയം വൈകപ്രയാറിൽ അമ്മയെ തോട്ടിൽ താഴ്ത്തി മകൻ ചവിട്ടിക്കൊന്നു

കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details