കേരളം

kerala

ETV Bharat / state

ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്‌പാര്‍ച്ചനയും നടത്തി മന്ത്രി വി.എൻ വാസവന്‍ - ഗാന്ധിജയന്തി ദിനം

152-ാം ഗാന്ധിജയന്തി ദിനത്തില്‍ 152 ആമ്പൽപ്പൂക്കൾ കൊണ്ട് നിര്‍മിച്ച പത്തരയടി നീളമുള്ള മാലയാണ് മന്ത്രി പ്രതിമയിൽ അണിയിച്ചത്.

Mahathma Gandhi  വി.എൻ വാസവന്‍  ഗാന്ധിജയന്തി ദിനാഘോഷം  സഹകരണ - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി  Minister for Co-operation and Registration  Gandhi statue in kottayam  ഗാന്ധിജയന്തി ദിനം  Minister VN Vasavan paid homage to Gandhi statue in kottayam
ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്‌പ്പാര്‍ച്ചനയും നടത്തി മന്ത്രി വി.എൻ വാസവന്‍

By

Published : Oct 2, 2021, 6:05 PM IST

Updated : Oct 2, 2021, 7:06 PM IST

കോട്ടയം : ഗാന്ധിജയന്തി ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്‌പാര്‍ച്ചനയും നടത്തി സഹകരണ - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്‍.

ഗാന്ധിജയന്തി ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്‌പാര്‍ച്ചനയും നടത്തി മന്ത്രി വി.എൻ വാസവന്‍.

152-ാം ജന്മദിനത്തിൽ, മലരിക്കലിൽ പാടത്ത് വിരിഞ്ഞ 152 ആമ്പൽപ്പൂക്കൾ കൊണ്ട് കോർത്ത പത്തരയടി നീളമുള്ള മാലയാണ് മന്ത്രി ഗാന്ധി പ്രതിമയിൽ അണിയിച്ചത്.

ALSO READ:സുധാകരനെതിരായ അന്വേഷണം ബ്രണ്ണൻ കോളജ് വിവാദത്തിന്‍റെ തുടർച്ച: വി.ഡി സതീശൻ

ജില്ല കലക്‌ടർ ഡോ. പി.കെ ജയശ്രീയുടെ നിർദേശപ്രകാരം തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ മലരിക്കൽ സ്വദേശി സുഭാഷിൻ്റെ കരവിരുതിലാണ് പൂമാല ഒരുക്കിയത്.

കൊവിഡ് സാഹചര്യത്തിൽ ലളിതമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ജില്ല ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ തോമസ് ചാഴിക്കാടന്‍ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, ജില്ല കലക്‌ടർ ഡോ. പി.കെ. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Oct 2, 2021, 7:06 PM IST

ABOUT THE AUTHOR

...view details