കോട്ടയം: ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായ ഫാസിസ്റ്റ് പ്രണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സഹകരണ-രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന്.
75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രമായി ചിന്തിക്കാനും എഴുതാനും പ്രവര്‍ത്തിക്കാനും ആചാരങ്ങള്‍ പിന്തുടരാനും ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.
അതിനുള്ള സ്വാതന്ത്ര്യം പൂർണതോതിൽ എല്ലാവർക്കും അനുഭവവേദ്യമാകുന്നതിന് മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ സംവിധാനം ഉണ്ടാകണം.
സ്വന്തം ജീവന് പണയംവച്ചും നാടിന്റെ സുരക്ഷയ്ക്കായി കൊവിഡിനെതിരായ പോരാട്ടത്തിൽ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.