കോട്ടയം:ബിജെപി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അമിത് ഷായെ ഞങ്ങള്ക്ക് ഭയമില്ല. അമിത് ഷായ്ക്കാണ് കേരളത്തിലെ മതനിരപേക്ഷതയോട് ഭയമുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന് മനസിലാക്കണമെന്നും മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഓണം ആഘോഷിക്കുന്ന മലയാളികളെയും വയനാടിനെ പാകിസ്ഥാനോട് ഉപമിച്ചും അപമാനിച്ച ആളാണ് അമിത് ഷാ. യുഡിഎഫിനെ വേണമെങ്കിൽ ഇതൊക്കെ പറഞ്ഞ് ഭയപ്പെടുത്താം. ഞങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.