കേരളം

kerala

ETV Bharat / state

പാലായില്‍ മാണി സി കാപ്പന് സുവര്‍ണാവസരമെന്ന് മന്ത്രി എം.എം. മണി - മാണി സി.കാപ്പന് സുവര്‍ണാവസരമെന്ന് മന്ത്രി എം.എം മണി

കെ.എം. മാണിയുടെ മരണത്തോടെ തികച്ചും മാറിയ അന്തരീക്ഷമാണ് പാലായിലുള്ളതെന്നും മാണി സി. കാപ്പനെ ജനങ്ങള്‍ വിജയിപ്പിച്ചു കഴിഞ്ഞ പ്രതീതിയാണെന്നും മന്ത്രി എം.എം. മണി.

മാണി സി.കാപ്പന് സുവര്‍ണാവസരമെന്ന് മന്ത്രി എം.എം മണി

By

Published : Sep 14, 2019, 4:03 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന് സുവര്‍ണാവസരമെന്ന് മന്ത്രി എം.എം. മണി. മാണി സി കാപ്പന്‍റെ വാഹന പ്രചാരണ ജാഥ പനയ്ക്കപ്പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം. മാണിയുടെ മരണത്തോടെ തികച്ചും മാറിയ അന്തരീക്ഷമാണ് പാലായിലുള്ളതെന്നും മാണി സി. കാപ്പനെ ജനങ്ങള്‍ വിജയിപ്പിച്ചു കഴിഞ്ഞ പ്രതീതിയാണെന്നും മന്ത്രി പറഞ്ഞു.

മാണി സി.കാപ്പന് സുവര്‍ണാവസരമെന്ന് മന്ത്രി എം.എം മണി

നാല് തവണ തെരഞ്ഞെടുപ്പില്‍ നിന്നും തോറ്റെങ്കിലും ഓരോ തെരഞ്ഞെടുപ്പിലും കൂടുതല്‍ വോട്ടുകള്‍ കാപ്പന്‍ നേടിയിരുന്നു. എല്‍.ഡി.എഫിന്‍റെ പ്രചാരണം ഒരുഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു. വരുംദിവസങ്ങളില്‍ നൂറുക്കണക്കിന് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details