കേരളം

kerala

ETV Bharat / state

കുമരകത്ത് കയാക്കിങ് ; ഉദ്‌ഘാടനം ചെയ്‌ത് സഹകരണ മന്ത്രി

ഒരാള്‍ക്കുള്ള കയാക്കിന് 400 രൂപയും രണ്ടുപേർക്ക് കയറാവുന്നതിന് 500 രൂപയുമാണ് ഫീസ്.

Minister for Co-operation and Registration Minister  vn vasavan  vn vasavan inaugurated Kumarakom Kayaking Facility  Kumarakom Kayaking Facility  കുമരകത്ത് കയാക്കിങ് സൗകര്യം  ഉദ്‌ഘാടനം ചെയ്‌ത് സഹകരണ മന്ത്രി  കുമരകം കോട്ടതോട്ടിൽ ഒരുക്കിയ കയാക്കിങ് കേന്ദ്രം
കുമരകത്ത് കയാക്കിങ് സൗകര്യം, ഉദ്‌ഘാടനം ചെയ്‌ത് സഹകരണ മന്ത്രി

By

Published : Aug 24, 2021, 9:35 PM IST

Updated : Aug 24, 2021, 10:05 PM IST

കോട്ടയം : സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി കുമരകം കോട്ടതോട്ടിൽ ഒരുക്കിയ കയാക്കിങ് കേന്ദ്രം ഉദ്‌ഘാടനം ചെയ്‌ത് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ.

വാട്ടർ സ്പോർട്‌സ് സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസില്‍ സംരംഭം നടപ്പാക്കിയത്.

ഒരാൾക്കും രണ്ടുപേർക്കും കയറാവുന്ന തരത്തില്‍ 26 കയാക്കുകളാണ് സജ്ജീകരിച്ചത്. ശ്രീ നാരായണ ജയന്തി പബ്ലിക് ബോട്ട് ക്ലബ്ബിന്‍റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം.

ALSO READ:രാജ്യ ആസ്തികള്‍ മോദി വിറ്റുതുലയ്ക്കുന്നത് സുഹൃത്തുക്കളായ വ്യവസായികള്‍ക്ക് വേണ്ടിയെന്ന് രാഹുല്‍

പദ്ധതി നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നൽകിയിരിക്കുകയാണ്. കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ തോമസ് ചാഴിക്കാടൻ എം.പി സംസാരിച്ചു.

ഒരാള്‍ക്കുള്ള കയാക്കിന് 400 രൂപയും രണ്ടുപേർക്ക് കയറാവുന്നതിന് 500 രൂപയുമാണ് ഫീസ്. ശ്രീനാരായണ ജയന്തി മത്സര വള്ളംകളി നടക്കുന്ന കോട്ട തോടിന് സമീപമാണ് കയാക്കിങ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

Last Updated : Aug 24, 2021, 10:05 PM IST

ABOUT THE AUTHOR

...view details