കോട്ടയം:എരുമേലി കണമല ഇറക്കത്തിൽ നിയന്ത്രണം വിട്ട മിനി ബസ് മൺകൂനയിൽ ഇടിച്ച് മറിഞ്ഞ് അഞ്ച് അയ്യപ്പ ഭക്തർക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഞായറാഴ്‌ച(17.07.2022) രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; അഞ്ച് തമിഴ്‌നാട് സ്വദേശികൾക്ക് പരിക്ക് - അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
തിരുപ്പൂർ സ്വദേശികളായ 19 അംഗ സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മൺകൂനയിൽ ഇടിച്ച് മറിയുകയായിരുന്നു.
അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
ശബരിമല ദർശനത്തിനായി പോവുകയായിരുന്ന തിരുപ്പൂർ സ്വദേശികളായ 19 അംഗ സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു.
പരിക്കേറ്റവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും, മൂന്ന് പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും, ഒരാളെ എരുമേലി സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണമല ഇറക്കത്തിൽ ഒട്ടേറെ അപകടങ്ങളും മരണങ്ങളും സംഭവിച്ച വളവിലാണ് ഇന്ന് അപകടമുണ്ടായത്.
TAGGED:
mini bus accident in erumeli