കേരളം

kerala

ETV Bharat / state

ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിക്കാന്‍ നീക്കം; പൊലീസ് തടഞ്ഞു

ഈരാറ്റുപേട്ട നഗരത്തിലെ കെട്ടിടങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഘടിച്ചത്. നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ലഭിച്ചില്ലെന്ന പരാതി പൊലീസ് സ്‌റ്റേഷനില്‍ ബോധിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഇതര സംസ്ഥാന തൊഴിലാളികള്‍  പൊലീസ് തടഞ്ഞു  പൊലീസ്  സമ്പൂര്‍ണ ലോക്ക് ഡൗണ്‍  പാലാ ഡിവൈ എസ്.പി  Erattupetta  organised in Erattupetta  state worker
ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിക്കാന്‍ നീക്കം; പൊലീസ് തടഞ്ഞു

By

Published : May 17, 2020, 3:30 PM IST

കോട്ടയം: ഈരാറ്റുപേട്ട നഗരത്തില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ സംഘടിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. ഈരാറ്റുപേട്ട നഗരത്തിലെ കെട്ടിടങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഘടിച്ചത്. നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ലഭിച്ചില്ലെന്ന പരാതി പൊലീസ് സ്‌റ്റേഷനില്‍ ബോധിപ്പിക്കുകയായിരുന്നു ലക്ഷ്യം. നഗരത്തില്‍ ആളുകള്‍ ഒത്തുകൂടിയതോടെ പൊലീസ് സ്ഥലത്തെത്തി.

ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിക്കാന്‍ നീക്കം; പൊലീസ് തടഞ്ഞു

ലാത്തി വീശിയതോടെ തൊഴിലാളികള്‍ തിരികെ കെട്ടിടങ്ങളിലേക്ക് മടങ്ങി. സമ്പൂര്‍ണ ലോക്ക് ഡൗണിനിടെയാണ് തൊഴിലാളികള്‍ സംഘടിക്കാന്‍ നീക്കം നടന്നത്തിയത്. പാലാ ഡിവൈ എസ്.പിയും സ്ഥലത്തെത്തിയിട്ടുണ്ട്. പായിപ്പാട്ട് താമസിക്കുന്ന തൊഴിലാളികളുമായി നാളെ ട്രെയിന്‍ പുറപ്പെടുന്നുണ്ടെന്നും ഇതില്‍ തങ്ങള്‍ക്കും ടിക്കറ്റ് ലഭ്യമാക്കണമെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

ABOUT THE AUTHOR

...view details