കോട്ടയം: കടന്നല്‍ കുത്തേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശിയായ മധ്യവയസ്‌കന്‍ മരിച്ചു. പൂഴിക്കുന്ന് തേവേര്‍വേലിക്കാലയില്‍ കെ പി ചാക്കോയാണ് (കുഞ്ഞച്ചന്‍- 62) മരിച്ചത്. വെള്ളി വൈകിട്ട് നാല് മണിയോടെ വീടിന്‍റെ സമീപത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടയിലാണ് കടന്നല്‍ കുത്തേറ്റത്.
വിറക് ശേഖരിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റു; മധ്യവയസ്‌കന്‍ മരിച്ചു - കടന്നല്‍ ആക്രമണം
വീടിന് സമീപത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെയാണ് റാന്നി സ്വദേശിക്ക് കടന്നല്‍ കുത്തേറ്റത്
![വിറക് ശേഖരിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റു; മധ്യവയസ്‌കന്‍ മരിച്ചു kottayam kottayam medical college hospital wasp wasp attack കടന്നല്‍ കടന്നല്‍ ആക്രമണം കോട്ടയം മെഡിക്കല്‍ കോളജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16996734-thumbnail-3x2-ktm.jpg)
വിറക് ശേഖരിക്കുന്നതിനിടെ കടന്നല്‍ കുത്തേറ്റു; കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ മധ്യവയസ്‌കന്‍ മരിച്ചു
ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം. സംസ്‌കാരം ബുധനഴ്‌ച 12 മണിക്ക് എഴോലി ഗ്രേസ് ക്രിസ്ത്യന്‍ ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.