കോട്ടയം:കൊവിഡ് പശ്ചാത്തലത്തിൽ എം.ജി സർവകലാശാലയ്‌ക്ക് ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങൾ. ലോക്ക് ഡൗൺ മൂലം വിവിധ ജില്ലകളിൽ കുടുങ്ങിയ എം.ജി സർവകലാശാലയിലെ ആറാം സെമസ്റ്റർ വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിലും ലക്ഷദ്വീപിലുള്ളവർക്ക് അവിടെയും പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കുകയാണ് സർവകലാശാല. ഇതിനായി മെയ് 24 വരെ ഓൺ ലൈനായി അപേക്ഷ നൽകി വിദ്യാർഥികൾക്ക് ഓപ്ഷൻ തിരഞ്ഞെടുക്കാം. സർവകലാശാല വെബ് സൈറ്റിലെ എക്സാമിനേഷൻ രജിസ്റ്റർ - എക്സാം രജിസ്ട്രേഷൻ പോർട്ടൽ വഴിയാണ് ഓപ്ഷൻ നൽകേണ്ടത്. ആറാം സെമസ്റ്റർ റഗുലർ, പ്രൈവറ്റ് ബിരുദ വിദ്യാർഥികൾക്ക് മാത്രമാണ് ഓപ്ഷൻ നൽകാൻ കഴിയുക.
എം.ജി സർവകലാശാലയ്‌ക്ക് ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങൾ - കോട്ടയം വാർത്ത
പരീക്ഷ എഴുതുന്ന ജില്ല മാത്രമാണ് വിദ്യാർഥികൾക്ക് ഓപ്ഷനായി നൽകാൻ കഴിയുക
എം.ജി സർവകലാശാലയ്‌ക്ക് ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങൾ
പരീക്ഷ എഴുതുന്ന ജില്ല മാത്രമാണ് വിദ്യാർഥികൾക്ക് ഓപ്ഷനായി നൽകാൻ കഴിയുക. പരീക്ഷ കേന്ദ്രം സർവ്വകലാശാല നിശ്ചയിച്ച് വിദ്യാർഥികളെ അറിയിക്കും. ഓപ്ഷൻ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന പ്രിന്‍റ് ഔട്ട്, ഹാൾ ടിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയും പരീക്ഷക്കെത്തുമ്പോൾ പരിശോധനക്കൾക്കായി കൊണ്ട് വരണമെന്നും സർവകലാശാല നിർദേശം നൽകുന്നു. പരീക്ഷകളുടെ ടൈം ടേബിളും 24ന് ശേഷം പ്രഖ്യാപിക്കാനാണ് യൂണിവേഴ്‌സിറ്റി തീരുമാനം.