കേരളം

kerala

ETV Bharat / state

എംജി സർവകലാശാല മാർക്ക് ദാന വിവാദം; തുടർ നടപടിക്ക് ഉത്തരവ്

സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ നിർദേശിച്ച് വിദ്യാർഥികൾക്ക് മെമ്മോ അയക്കാനും യൂണിവേഴ്‌സിറ്റി ഉത്തരവിട്ടു

എംജി സർവകലാശാല മാർക്ക് ദാന വിവാദം  മഹാത്മാഗാന്ധി സർവകലാശാല  ബി.ടെക് വിദ്യാർഥികൾക്ക് അധിക മോഡറേഷൻ  mg university sabotage grace mark controversy  mg university circular
എംജി സർവകലാശാല മാർക്ക് ദാന വിവാദം തുടർ നടപടിക്ക് ഉത്തരവ്

By

Published : Nov 29, 2019, 12:48 PM IST

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ബി.ടെക് വിദ്യാർഥികൾക്ക് അനുവദിച്ച അധിക മോഡറേഷൻ പിൻവലിച്ച നടപടി അംഗീകരിച്ച് യൂണിവേഴ്‌സിറ്റി സർക്കുലർ ഇറക്കി. ഇതിൽ തുടർ നടപടികൾ സ്വീകരിക്കാനും ഉത്തരവിട്ടു. 2019 ഏപ്രിൽ മുപ്പതിന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ബി.ടെക് വിദ്യാർഥികൾക്ക് അധിക മോഡറേഷൻ നൽകാൻ തീരുമാനിക്കുന്നത്. നടപടി വിവാദമായതോടെ മോഡറേഷൻ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിച്ചിരുന്നു.

അധിക മോഡറേഷനിലൂടെ 118 വിദ്യാർഥികളാണ് വിജയിച്ചിരുന്നത്. മോഡറേഷൻ പിൻവലിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക് നൽകിയിട്ടുള്ള കൺസോളിഡേറ്റഡ് ഗ്രേസ് കാർഡുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ എന്നിവ റദ്ദ് ചെയ്‌ത് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടൊപ്പം സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ നിർദേശിച്ച് മെമ്മോ അയക്കാനും ഉത്തരവിട്ടു. ഏതെങ്കിലും സാഹചര്യത്തിൽ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ വിസമ്മതിക്കുന്നവർക്കെതിരെ പൊലീസില്‍ കേസ് നൽകാനും നിർദേശമുണ്ട്. ഈ വിഷയങ്ങളിൽ നടപടികൾ കൈക്കൊള്ളാൻ പരീക്ഷാ കൺട്രോളറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 2018 ലെ സപ്ലിമെന്‍ററി പരീക്ഷയിൽ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാൻ കഴിയാത്തവർക്ക് അതിനുള്ള അവസരം ഒരുക്കാനും യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ABOUT THE AUTHOR

...view details