കേരളം

kerala

By

Published : Oct 16, 2019, 6:01 PM IST

Updated : Oct 16, 2019, 8:06 PM IST

ETV Bharat / state

മാർക്ക് ദാനം സിൻഡിക്കേറ്റ് അംഗത്തിന്‍റെ താല്‍പര്യപ്രകാരമെന്ന് ആരോപണം

പെർഫോമിംഗ് ഇയർ നിബന്ധനയില്ലാതെയും സെമസ്റ്റർ നിബന്ധനയില്ലാതെയും വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനാണ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച് സർവകലാശാല സിൻഡിക്കേറ്റിന്‍റെ തീരുമാനങ്ങളുടെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു.

എം.ജി യൂണിവേഴ്‌സിറ്റി മാർക്ക് ദാനം: തെളിവുകൾ ഇ.ടി.വി ഭാരതിന്

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിൽ പാഠ്യേതര വിഷയങ്ങൾ മറയാക്കി മാർക്ക് ദാനമെന്ന് ആരോപണം. ഒരു സിൻഡിക്കേറ്റ് അംഗത്തിന്‍റെ താല്‍പര്യപ്രകാരമാണ് മാർക്ക് ദാനം ചെയ്യാൻ തീരുമാനിച്ചത് എന്നാണ് പുതിയ ആരോപണം. ഇത് സംബന്ധിച്ച് സർവകലാശാല സിൻഡിക്കേറ്റിന്‍റെ തീരുമാനങ്ങളുടെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു.
2008, 2009 വർഷങ്ങളിലെ ബി.എസ്.സി നേഴ്‌സിങ് കോഴ്സുകളിലാണ് നാഷണല്‍ സർവീസ് സ്കീം, എൻ.സിസി, സ്പോർട്‌സ്, കൾച്ചറൽ അക്ടിവിറ്റി എന്നി വിഭാഗങ്ങളില്‍ ഉൾപ്പെടുത്തി ഗ്രേസ് മാർക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 13നാണ് എംജി സർവകലാശാല ഇത് സംബന്ധിച്ച് ആദ്യ ഉത്തരവിറക്കുന്നത്. പെർഫോമിംഗ് ഇയർ നിബന്ധനയില്ലാതെയും സെമസ്റ്റർ നിബന്ധനയില്ലാതെയും വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനാണ് തീരുമാനമെടുത്തത്. അന്ന് നടന്ന വിദ്യാർഥികളുടെ പരാതി പരിഹാര അദാലത്തിന്‍റെ ഭാഗമായായിരുന്നു നടപടി. തുടര്‍ന്ന് പ്രൊ വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ സെമസ്റ്ററിൽ പരാജയപ്പെട്ട വിഷയങ്ങളിൽ ഗ്രേസ് മാർക്ക് ഉപയോഗിച്ച ശേഷം മറ്റ് സെമസ്റ്ററുകളിലും പരാജയപ്പെട്ട വിഷയങ്ങളിലേക്ക് ബാക്കി വരുന്ന മാർക്ക് ഉച്ചയോഗിക്കാമെന്നും ഉത്തരവായി. എന്നിട്ടും തോറ്റാല്‍ ജയിക്കുന്നതിന് അർഹമായ മോഡറേഷൻ നൽകാമെന്നും അന്നത്തെ ഉത്തരവിൽ പറയുന്നു.

മാർക്ക് ദാനം സിൻഡിക്കേറ്റ് അംഗത്തിന്‍റെ താല്‍പര്യപ്രകാരമെന്ന് ആരോപണം
ഇതിന് തുടര്‍ച്ചയായി പുതുക്കിയ ഉത്തരവിലൂടെ സിൻഡിക്കേറ്റ് അംഗത്തിന്‍റെ നിർദ്ദേശപ്രകാരം 2016-19 ബാച്ചിനും ഇതേ ആനുകൂല്യം നൽകാൻ സര്‍വകലാശാല തിരുമാനിച്ചു.2010-ൽ ആരോഗ്യ സർവ്വകലാശാലക്ക് കൈമാറിയ ബി.എസ്‌.സി നേഴ്‌സിങ് കോഴ്‌സിൽ 2008, 2009 ബാച്ചിലെ വിദ്യാർഥികൾക്ക് മേഴ്‌സി ചാൻസ് പരീക്ഷകൾ നടത്തിയെങ്കിലും രണ്ട് വിഷയങ്ങൾക്ക് പരാജയപ്പെട്ട വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് വീതം നൽകി ജയിപ്പിക്കുക എന്ന നിലപാടാണ് സർവകലാശാല സ്വീകരിച്ചത്.
Last Updated : Oct 16, 2019, 8:06 PM IST

ABOUT THE AUTHOR

...view details