കോട്ടയം: പ്രൊഫസര്‍ എംകെ സാനുവിനും പ്രൊഫസര്‍ സ്‌കറിയ സക്കറിയയ്ക്കും എംജി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിക്കും. സെപ്റ്റംബർ 15ന് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡി ലിറ്റ് ബിരുദം കൈമാറുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു തോമസ് അറിയിച്ചു. മലയാള വിജ്ഞാന സാഹിത്യ ശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് എംകെ സാനുവിന് ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം.
പ്രൊഫസര്‍ എംകെ സാനുവിനും സ്‌കറിയ സക്കറിയയ്ക്കും എംജി സര്‍വകലാശാലയുടെ ഡി ലിറ്റ് - എംകെ സാനു
മലയാള വിജ്ഞാന സാഹിത്യ ശാഖയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പ്രൊഫസര്‍ എംകെ സാനുവിന് ഡി ലിറ്റ് നൽകാനുള്ള തീരുമാനം
സിന്‍ഡിക്കേറ്റ് ശുപാര്‍ശ അനുസരിച്ചാണ് ഡി ലിറ്റ് നല്‍കുന്നതെന്ന് ഡോ. ബാബു തോമസ് പറഞ്ഞു. എഴുത്തുകാരനും നിരൂപകനും പ്രഭാഷകനും കേരളത്തിന്‍റെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ പ്രൊഫ. എംകെ സാനു മലയാളത്തിലെ വിജ്ഞാന സാഹിത്യ ശാഖയുടെ വികാസത്തിനും വിപുലീകരണത്തിനും നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.
മലയാളത്തിന് ആദ്യ നിഘണ്ടു സമ്മാനിച്ച ഹെർമൻ ഗുണ്ടർട്ടിന്‍റെ സംഭാവനകൾ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ഭാഷ ലോകത്തിന് സംഭാവന ചെയ്‌ത വ്യക്തിയാണ് പ്രൊഫ. സ്‌കറിയ സക്കറിയ. ഫ്രാൻസിൽ നിന്നുള്ള ശാസ്ത്ര ഗവേഷകരായ പ്രൊഫ. ഡിഡിയർ സൽ, പ്രൊഫ. യവ്സ് ഗ്രോഫെൻസ് എന്നിവർക്ക് ഡോക്‌ടർ ഓഫ് സയൻസ് (ഡിഎസ്‌സി) ബഹുമതികൾ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഡോ. ബാബു തോമസ് കൂട്ടിച്ചേര്‍ത്തു.