കോട്ടയം:എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് അധിക മോഡറേഷനിലൂടെ ബിരുദം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ നോർക്കാ റൂട്‌സിന് കൈമാറി. മാർക്ക് ദാന വിവാദത്തിലുൾപ്പെട്ട വിദ്യാർഥികളുടെ വിവരങ്ങൾ അടിയന്തരമായി നോർക്ക കൈമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നോർക്ക അഡീഷണൽ സെക്രട്ടറിയും സർട്ടിഫിക്കേറ്റ് ഓതന്‍റിക്കേഷൻ ഓഫീസറും ചേർന്ന് എംജി, കേരള സര്‍വകലാശാല കത്തയച്ചിരുന്നു.
എം.ജി സര്‍വകലാശാല വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്‌സിന് കൈമാറി - mg university
എംജി സർവകലാശാല രജിസ്ട്രാറുടെ നിർദേശപ്രകാരം പരീക്ഷാ വിഭാഗമാണ് വിവരങ്ങൾ നോർക്കക്ക് കൈമാറിയത്
![എം.ജി സര്‍വകലാശാല വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്‌സിന് കൈമാറി എംജി സർവകലാശാല നോർക്കാ റൂട്ട്സ് മാർക്ക് ദാന വിവാദം കേരളാ യൂണിവേഴ്‌സിറ്റി അധിക മോഡറേഷന്‍ university mark scam mg university norka roots](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5358679-thumbnail-3x2-ktm.jpg)
വിദ്യാർഥികളുടെ വിവരങ്ങൾ ലഭ്യമല്ലാതായതോടെ സര്‍വകലാശാലകളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കൽ നോർക്ക നിര്‍ത്തിവെച്ചതോടെയാണ് വിവരങ്ങൾ നൽകാൻ എംജി സർവകലാശാല നിർബന്ധിതരായത്.
വിദ്യാർഥികളുടെ വിവരങ്ങൾ നൽകാനാവില്ലെന്നും നോർക്കക്ക് സര്‍വകലാശാല വെബ് സൈറ്റിൽ നിന്നും വിവരങ്ങൾ ശേഖരിക്കാമെന്നുമായിരുന്നു എംജി സർവകലാശാല നോർക്കയുടെ കത്തിന് നൽകിയ ആദ്യ മറുപടി. പിന്നീട് നിലപാട് മയപ്പെടുത്തി വിവരങ്ങൾ കൈമാറുകയായിരുന്നു. സർവകലാശാല രജിസ്ട്രാറുടെ നിർദേശപ്രകാരം പരീക്ഷാ വിഭാഗമാണ് വിവരങ്ങൾ നോർക്കക്ക് കൈമാറിയത്. എന്നാൽ കേരളാ സര്‍വകലാശാല കത്തിൽ ഇതുവരെയും മറുപടി നൽകാനോ വിവരങ്ങൾ കൈമാറാനോ തയ്യാറായിട്ടില്ല. കേരളാ സര്‍വകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ഇഴയുന്നതായും ആരോപണമുണ്ട്.